നെയ്യാറ്റിന്‍കരയിലെ ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

Friday 5 August 2016 11:02 pm IST

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയുടെ ആരോഗ്യ വിഭാഗം ഇന്നലെ നഗരത്തിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി. പതിനെട്ടോളം ഹോട്ടലുകളില്‍ പരിശോധന നടത്തി പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു.
ടൗണിനകത്ത് നടന്ന പരിശോധനയില്‍ ഒ


നെയ്യാറ്റിന്‍കരയിലെ വിവിധ ഹോട്ടലുകളില്‍ നിന്ന് മുന്‍സിപ്പല്‍ അധികൃതര്‍ പിടിച്ചെടുത്ത പഴകിയ ആഹാരങ്ങള്‍

രു ഹോട്ടലില്‍ നിന്ന് പഴകിയ ആഹാരസാധനങ്ങളും അതിനുളളില്‍ ചത്ത എലി യെയും കണ്ടെത്തി. ആശുപത്രി ജംഗ്ഷനിലെ നിരവധി ഹോട്ടലുകള്‍, ആശുപത്രി ഭക്ഷണശാല എന്നിവിടങ്ങളില്‍ നിന്ന് ദിവസങ്ങള്‍ പഴക്കമുളള ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു. ചത്ത എലിയെ കണ്ടെത്തിയ ഹോട്ടലിന്റെ പ്രവര്‍ത്തനം 24 മണിക്കൂറിനുളളില്‍ നിര്‍ത്തിവയ്ക്കാന്‍ നഗരസഭ നോട്ടീസ് നല്‍കി. കൂടാതെ നഗരത്തിലെ

പത്തോളം ഹോട്ടലുകള്‍ക്ക് നവീകരണം നടത്തുവാന്‍ നോട്ടീസ് നല്‍കാനും നഗരസഭ തീരുമാനിച്ചു.
പഴകിയ ആഹാരസാധനങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ഹീബ മുന്നറിയിപ്പു നല്‍കി. പിടിച്ചെടുത്ത പഴകിയ ആഹാരസാധനങ്ങള്‍ വൈകിട്ടുവരെ നരഗസഭയുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഇത് ജനങ്ങള്‍ക്ക് കൗതുകകരമായ കാഴ്ചയായിരുന്നു. ഇതിനു ശേഷം ഭക്ഷണപദാര്‍ഥങ്ങള്‍ വിജനമായ സ്ഥലത്ത് അധികൃതര്‍ കുഴിച്ചു മൂടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.