കണ്ണൂര്‍: കെഎസ്ഇബി ചെറുപുഴ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഉദ്ഘാടനം ഇന്ന് വൈദ്യുതി-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വ്വഹിക്കും. വൈകുന്നേരം 3 മണിക്ക് ചെറുപുഴ ടൗണില്‍ നടക്കുന്ന ചടങ്ങില്‍ പി. കരുണാകരന് എംപി മുഖ്യാതിഥിയാകും. സി.കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും. കെഎസ്ഇബി ഡയറക്ടര്‍ ഡോ.വി.ശിവദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാകലക്ടര്‍ പി.ബാലകിരണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.സത്യപാലന്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മറ്റ് ജനപ്രതിനിധികള്‍, സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ആശംസ സംസാരിക്കും. പ്രാപ്പൊയില്‍, തിരുമേനി, താബോര്‍, രാജഗിരി, കോഴിച്ചാല്‍, പുളിങ്ങോം, കക്കോട്, ചപ്പാരത്തട്ട്, ആയന്നൂര്‍. മുനയന്‍കുന്ന്, തവളക്കുണ്ട് പ്രദേശങ്ങളിലെ പതിനായിരത്തിലധികം ഉപയോക്താക്കളാണ് പുതിയ സെക്ഷന്‍ പരിധിയില്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: