പാനൂര്‍: ബ്രസീലില്‍ നടക്കുന്ന ലോക ഒളിമ്പിക്സിന് പ്രചാരണവും പിന്തുണയുമായി വിദ്യാര്‍ത്ഥികളുടെ കൂട്ടയോട്ടം. ചെണ്ടയാട് അബ്ദുറഹിമാന് സ്മാരകം യു.പി സ്കൂള്‍ ഹെല്‍ത്ത് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് മുത്താറിപ്പീടിക മുതല്‍ കുനുമല്‍ വരെ കൂട്ടയോട്ടം നടത്തിയത്. യു.പി വിഭാഗത്തിലെ അമ്പതോളം വിദ്യാര്‍ത്ഥികള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. പാനൂര്‍ എസ്ഐ. എം.എസ്.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് എം.പി.വിനോദന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി.എ.ജലീല്‍, വി.പി.സി. പാനൂര്‍, എം.അബ്ദുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.കെ.കനകരാജന് സ്വാഗതം പറഞ്ഞു. ടി.ഷിമിത്ത്, മുഹമ്മദ് സിദാന്, എന്‍.അശ്വതി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: