ഇരിട്ടി: മാവോയിസ്റ്റ് അനുകൂല പ്രചരണം നടത്തുന്നതായി വാര്‍ത്ത ലഭിച്ചതിനെത്തുടര്‍ന്ന് ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ പോലീസ് സംഘം പരിശോധന നടത്തി. ഫാം ബ്ലോക്ക് 13 ലെ 55ല്‍ ആണ് ആറളം പോലീസ് എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെ പരിശോധന നടത്തിയത്. നാല്പതോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന ഈ ബ്ലോക്കിലെ തലക്കല്‍ ചന്തു സ്മാരക വായനശാല കേന്ദ്രീകരിച്ച് മാവോയിസ്റ്റ് അനുകൂല പ്രചരണം നടക്കുന്നുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല എന്നാണു വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: