കണ്ണൂര്‍: മലബാര്‍ പ്രദേശത്ത് നിന്നും സത്യസായിനിലയത്തിലേക്ക് സൗജന്യ ഹൃദയ ചികിത്സക്കായി പോകുന്ന രോഗികള്‍ക്ക് സഹായകമാകുമാറ് കണ്ണൂരില്‍ നിന്നും ശ്രീ സത്യസായി നിലയത്തിലേക്ക് നേരിട്ട് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കണമെന്ന് ഓള് കേരള റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. രോഗികള്‍ക്ക് പുറമെ നിരവധി തീര്‍ത്ഥാടകരും പുട്ടപര്‍ത്തിയിലേക്ക് പോകുന്നുണ്ട്. കണ്ണൂരില്‍ നിന്നും ദിവസേന പുറപ്പെടുന്ന കണ്ണൂര്‍ യശ്വന്തപുര തീവണ്ടി സത്യസായി പ്രശാന്തി നിലയം വഴി ധര്മ്മവാരത്തേക്കു നീട്ടിയാല്‍ ലഘുവായി പരിഹരിക്കാവുന്ന പ്രശ്നമാണിത്. പ്രസ്തുത വണ്ടി ഇപ്പോള്‍ 13 മണിക്കൂര്‍ യശ്വന്തപുരത്തു വെറുതെ കിടക്കുകയാണ്. ധര്മ്മവാരത്തേക്ക് നീട്ടിയാലും തിരികെ വരുമ്പോള്‍ 4 മണിക്കൂര്‍ പിന്നെയും ഇടവേളകിട്ടും. അതേ പ്ലാറ്റ് ഫോമില്‍ നിന്നും തുടര്‍ യാത്ര ആരംഭിച്ചാല്‍ യാത്രക്കാര്‍ക്ക് സൗകര്യമായിരിക്കും. താല്കാലികമായി ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തുകയും സ്ഥിരം സംവിധാനമെന്ന നിലയില്‍ ധര്‍മ്മവാരത്ത് പിറ്റ്ലൈന് ഉണ്ടാക്കുകയും ചെയ്യണമെന്നും അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് അഡ്വ.മാത്യു പോള്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: