ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Friday 5 August 2016 11:05 pm IST

പയ്യന്നൂര്‍: ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കണ്ടോത്ത് കിഴക്കെ കൊവ്വലിലെ പി.സുനില്‍ (39) ആണ് മരിച്ചത്. മെഡിക്കല്‍ റെപ്രസന്റേറ്റീവ് ജോലി ചെയ്യുന്ന സുനില്‍ ഇന്നലെ രാവിലെ 8 മണിയോടെ ജോലിക്ക് പോകുന്നതിനിടയില്‍ പെരുമ്പ പള്ളിക്ക് മുന്നിലാണ് അപകടം സംഭവിച്ചത്. മംഗലാപുരത്തേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി സുനിലിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. കിഴക്കെ കൊവ്വലില്‍ എം.നാരായണന്റെയും പി.രോഹിണിയുടെയും മകനാണ്. ഭാര്യ: വിദ്യ. മകന്‍: അലാപ്. സഹോദരങ്ങള്‍ കമല്‍, സരിത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.