തലശ്ശേരി: ഗവ.ബ്രണ്ണന്‍ കോളേജിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം 8ന് 2.30ന് മുഖ്യമന്ത്രി പിണറായിവിജന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. നവീകരിച്ച കോളേജ് ഓഡിറ്റോറിയം മന്ത്രി എ.കെ.ബാലന് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയവരും സംബന്ധിക്കും.
തുടര്‍ന്ന് ബ്രണ്ണന്‍ ജൂബിലി ഗീതത്തിന്റെ നൃത്താവിഷ്കാരം, അനശ്വര, ആര്യദയാല്‍ തുടങ്ങിയ കലാപ്രതിഭകളുടെ കലാപരിപാടികളും വയനാട് നാട്ടുക്കൂട്ടം ഒരുക്കുന്ന ഗോത്രമൊഴി, നാടന്‍പാട്ടുമേള എന്നിവയും ഉണ്ടായിരിക്കുന്നതാണ്. പത്രസമ്മേളനത്തില്‍ ആഘോഷ കമ്മറ്റി ഭാരവാഹികളായ ടി.അനില്‍, ഡോ.എ.വത്സലന്‍, പ്രൊഫ.എം.ചന്ദ്രഭാനു, പ്രൊഫ.കെ.വി.സുധാകരന്, ഡോ.കെ.ടി.ചന്ദ്രമോഹന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: