ഫുഡ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് തട്ടിപ്പ്: ഒരാള്‍ പിടിയില്‍

Friday 5 August 2016 11:06 pm IST

കോട്ടയം: നഗരത്തിലെ ചായക്കടയിലെത്തി ഫുഡ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കൈതമുക്ക് കെ.വി.സദനില്‍ അനില്‍കുമാറാണ് അറസ്റ്റിലായത്. ഏതാനും ദിവസം മുമ്പ് പള്ളിപ്പുറത്തുകാവിനു സമീപത്തുള്ള കടയില്‍ ഫുഡ്ഇന്‍സ്‌പെകട്ര്‍ ചമഞ്ഞെത്തിയ ഇയാള്‍ കടയ്ക്ക് വൃത്തി പോരായെന്ന് പറഞ്ഞ് 4000 രൂപ ഫൈനടയ്ക്കണമെന്നാവശ്യപ്പെട്ടു. കടയില്‍ പണമില്ലാതിരുന്നതിനാല്‍ 400 രൂപ മാത്രമേ അയാള്‍ കൊടുത്തുള്ളു. ഇന്നലെ വീണ്ടും ബാക്കി പണം മേടിക്കാനിയാള്‍ എത്തിയപ്പോള്‍ സംശയം തോന്നിയ കടയുടമയും സമീപത്തുള്ള കടയിലെ ആളുകളും ചേര്‍ന്ന് ഇയാളെ പിടിച്ചു പോലീസില്‍ അറിയിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.