അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഇന്ന്

Friday 5 August 2016 11:06 pm IST

കുടമാളൂര്‍: അല്‍ഫോന്‍സാ ജന്മഗൃഹത്തിലേയ്ക്കും കുടമാളൂര്‍ ഫൊറോനാ പള്ളിയിലേയ്ക്കും നടത്തപ്പെടുന്ന 28-ാമത് അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഇന്ന് നടക്കും. മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ അതിരൂപതയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാല്‍നടയായും വാഹനങ്ങളിലും തീര്‍ത്ഥാടകര്‍ എത്തും. രാവിലെ 7..30 ന് അല്‍ഫോന്‍സാ ജന്മഗൃഹത്തില്‍ കുടമാളൂര്‍ ഫൊറോനപള്ളി വികാരി റവ. ഫാ. എബ്രഹാം വെട്ടുവയലില്‍ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ആര്‍ച്ചബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ സന്ദേശം നല്‍കും. 9..30 നുള്ള കുര്‍ബാനയ്ക്ക് അതിരമ്പുഴ ഫൊറോന വികാരി റവ. ഫാ സിറിയക്ക് കോട്ടയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. കാഞ്ഞിരപ്പള്ളി രുപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സന്ദേശം നല്‍കും. ഉച്ചയ്കക് 2..30 ന് ചങ്ങനാശേരി ഫൊറോന ഡയറക്ടര്‍ റവ. ഫാ. ജോസഫ് തോട്ടയ്ക്കാട്ടുകാലായില്‍ കുര്‍ബാന നടത്തും. മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കും. വൈകിട്ട് 4ന് കുര്‍ബാനയ്ക്ക് മിഷന്‍ലീഗ് ഡയറക്‌ടേഴ്‌സ് റവ. ഡോ. ജോബി കറുകപറമ്പില്‍, റവ. ഫാ. ജോസി പൊക്കാവരയത്ത് എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.. റവ. ഫാ. എബ്രഹാം വെട്ടുവയലില്‍, ഡോ. ജോബി കറുകപറമ്പില്‍, റവ. ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ, ഫാ. ജോസി പൊക്കാവരയത്ത്, ഫാ. ബിജോയ് അറയ്ക്കല്‍, ഫാ. ദേവസ്യാ തുണ്ടിയില്‍, സി. അനിത എഫ്.സി.സി, സി. ലിസി കണിയാംപറമ്പില്‍ ടഅആട, റവ. സി മരീന, ഘണടഒ, ജോണ്‍സണ്‍ കാഞ്ഞിരക്കാട്ട്, വി.റ്റി ചെറിയാന്‍ വേളാശ്ശേരില്‍, സാലിച്ചന്‍ തുമ്പേക്കളം, മാസ്റ്റര്‍ സെബിന്‍ സെബാസ്റ്റ്യന്‍, മാസ്റ്റര്‍. കെവിന്‍ ഫ്രാന്‍സിസ്, ജാന്‍സന്‍ ജോസഫ്, പ്രകാശ് ചാക്കോ, ബിജു തോപ്പില്‍, കെ. പി. മാത്യു, ലൂക്ക് അലക്‌സ്, ഷിബു കെ മാത്യു, വി.ജെ ജോസഫ്, ജോസഫ് പത്തുംപാടം, റ്റി. എം. മാത്യു തച്ചിലേട്ട്, ഷാജി ഉപ്പൂട്ടില്‍, സി. പി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ തീര്‍ത്ഥാടനത്തിന്റെ ക്രമീകരണങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.