യുവമോര്‍ച്ച: ദേശരക്ഷാ ജ്വാല

Friday 5 August 2016 11:07 pm IST

കോട്ടയം: യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്‍ഡ്യാ ദിനത്തോടനുബന്ധിച്ച് 9ന് കോട്ടയത്ത് ദേശരക്ഷാജ്വാല-ബഹുജനസദസ്സ് സംഘടിപ്പിക്കും. ഭീകരവാദികള്‍ ഇന്ത്യ വിടുക, ലൗജിഹാദിനും, തീവ്രവാദത്തിനുമെതിരെ ബഹുജന പങ്കാളിത്തത്തോടെ സമൂഹ മനസാക്ഷി ഉണര്‍ത്താനാണ് പരിപാടി. ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനംചെയ്തു. ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മാധ്യമങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വി.പി. മുകേഷ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ലാല്‍കൃഷ്ണ, വൈശാഖ് എസ്.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.