കാഞ്ഞിരപ്പള്ളിയില്‍ രണ്ട് കടകളില്‍ മോഷണം

Friday 5 August 2016 11:08 pm IST

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ രണ്ട് കടകളില്‍ മോഷണം. കോവില്‍കടവ് പ്രവര്‍ത്തിക്കുന്ന ബഷീര്‍ സ്റ്റോഴ്‌സിലും ബിസ്മി സ്റ്റോഴ്‌സിലുമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നത്. ബഷീര്‍ സ്റ്റോഴ്‌സിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും മേശയില്‍ സൂക്ഷിച്ചിരുന്ന ആയിരത്തി അഞ്ഞൂറു രൂപയും ബിസ്മി സ്റ്റോഴ്‌സില്‍ നിന്ന് ആറായിരം രൂപയും രണ്ട് നേര്‍ച്ച കുറ്റികളും മോഷ്ടാവ് അപഹരിച്ചു. രാത്രി പതിനൊന്നു മണിക്കു ശേഷമാണ് മോഷണം നടന്നതെന്നാണ് നിഗമനം. ബഷീര്‍ സ്റ്റോഴ്‌സിനു സമീപം താമസിക്കുന്ന ഒ.എം ഷാജിയുടെ വീടിന്റെ ഗേറ്റ് കമ്പി ഉപയോഗിച്ച് തുറക്കാനാവാത്ത വിധം പൂട്ടിയ ശേഷമാണ് മോഷണം നടന്നത്. ഇരു കടകളെകുറിച്ചും വ്യക്തമായ ധാരണ ഉള്ള ആളാണ് മോഷ്ടാവ് എന്ന് കരുതുന്നു. കട ഉടമകള്‍ കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കി. ഒരു ഇടവേളക്ക് ശേഷം കാഞ്ഞിരപ്പള്ളിയില്‍ വീണ്ടും മോഷണം ആരംഭിച്ചതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. രാത്രി കാല പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.