ജമ്മു: ജമ്മു കശ്മീരിലെ കത്രയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാലു തീര്‍ത്ഥാടകര്‍ മരിച്ചു. കത്രയിലെ അര്ധകുമാരി ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
അപകടസ്ഥലത്തുവെച്ചു തന്നെ മൂന്ന് പേര് മരിച്ചു. ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണമടഞ്ഞത്.
ഏഴോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: