അബ്ദുഹാജി തിരുത്തുന്നു ഹ്രസ്വചിത്രം പ്രകാശനം ചെയ്തു

Saturday 6 August 2016 10:58 am IST

മലപ്പുറം: ഡിഫ്തീരിയ പ്രതിരോധിക്കുന്നതിന് കുത്തിവെപ്പിന്റെ അനിവാര്യതയുമായി ബന്ധപ്പെട്ട് നിര്‍മിച്ച 'അബ്ദുഹാജി തിരുത്തുന്നു' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. പി.അബ്ദുല്‍ ഹമീദ് എംഎല്‍എ ജില്ലാ കലക്ടര്‍ എസ്.വെങ്കടേസപതിക്ക് നല്‍കി സിഡി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംവിധായകന്‍ സതീഷ് നാരായണ സ്വാമി ഡോക്യുമെന്ററി പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് സക്കീനാ പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍മാരായ വി. സുധാകരന്‍, ഉമ്മര്‍ അറക്കല്‍, മെമ്പര്‍ സറീന ഹസീബ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മായില്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.സഫറുള്ള തുടങ്ങിയവര്‍ പങ്കെടുത്തു. പുളിക്കല്‍ പഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രം, ആലുങ്ങല്‍ ഓസ്‌കര്‍ ക്ലബ്ബ്, മുട്ടയൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ എന്നിവര്‍ സംയുക്തമായാണ് ഹ്രസ്രചിത്രം നിര്‍മിച്ചത്. പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ചും ഡിഫ്തീരിയയെകുറിച്ചുമുള്ള ബോധവത്ക്കരണമാണ് ഹ്രസ്വചിത്രം ലക്ഷ്യമിടുന്നത്. മലപ്പുറം: ഡിഫ്തീരിയ പ്രതിരോധിക്കുന്നതിന് കുത്തിവെപ്പിന്റെ അനിവാര്യതയുമായി ബന്ധപ്പെട്ട് നിര്‍മിച്ച 'അബ്ദുഹാജി തിരുത്തുന്നു' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. പി.അബ്ദുല്‍ ഹമീദ് എംഎല്‍എ ജില്ലാ കലക്ടര്‍ എസ്.വെങ്കടേസപതിക്ക് നല്‍കി സിഡി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംവിധായകന്‍ സതീഷ് നാരായണ സ്വാമി ഡോക്യുമെന്ററി പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് സക്കീനാ പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍മാരായ വി. സുധാകരന്‍, ഉമ്മര്‍ അറക്കല്‍, മെമ്പര്‍ സറീന ഹസീബ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മായില്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.സഫറുള്ള തുടങ്ങിയവര്‍ പങ്കെടുത്തു. പുളിക്കല്‍ പഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രം, ആലുങ്ങല്‍ ഓസ്‌കര്‍ ക്ലബ്ബ്, മുട്ടയൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ എന്നിവര്‍ സംയുക്തമായാണ് ഹ്രസ്രചിത്രം നിര്‍മിച്ചത്. പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ചും ഡിഫ്തീരിയയെകുറിച്ചുമുള്ള ബോധവത്ക്കരണമാണ് ഹ്രസ്വചിത്രം ലക്ഷ്യമിടുന്നത്.മലപ്പുറം: ഡിഫ്തീരിയ പ്രതിരോധിക്കുന്നതിന് കുത്തിവെപ്പിന്റെ അനിവാര്യതയുമായി ബന്ധപ്പെട്ട് നിര്‍മിച്ച 'അബ്ദുഹാജി തിരുത്തുന്നു' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. പി.അബ്ദുല്‍ ഹമീദ് എംഎല്‍എ ജില്ലാ കലക്ടര്‍ എസ്.വെങ്കടേസപതിക്ക് നല്‍കി സിഡി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംവിധായകന്‍ സതീഷ് നാരായണ സ്വാമി ഡോക്യുമെന്ററി പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് സക്കീനാ പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍മാരായ വി. സുധാകരന്‍, ഉമ്മര്‍ അറക്കല്‍, മെമ്പര്‍ സറീന ഹസീബ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മായില്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.സഫറുള്ള തുടങ്ങിയവര്‍ പങ്കെടുത്തു. പുളിക്കല്‍ പഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രം, ആലുങ്ങല്‍ ഓസ്‌കര്‍ ക്ലബ്ബ്, മുട്ടയൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ എന്നിവര്‍ സംയുക്തമായാണ് ഹ്രസ്രചിത്രം നിര്‍മിച്ചത്. പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ചും ഡിഫ്തീരിയയെകുറിച്ചുമുള്ള ബോധവത്ക്കരണമാണ് ഹ്രസ്വചിത്രം ലക്ഷ്യമിടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.