പാപ്പാന്‍പള്ള-ചെമ്മണംതോട് റോഡ് കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

Saturday 6 August 2016 10:58 am IST

കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ പാപ്പാന്‍ചള്ള മുതല്‍ ചെമ്മണംതോട് വരെയുള്ള 6.3 കിലോമീറ്റര്‍ ദൂരം നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം നടത്താത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമീണ റോഡുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിച്ച് ഗുണമേന്മയുള്ള ഗതാഗത സൗകര്യം ഉറപ്പാക്കാന്‍ വേണ്ടിയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. മുതലമട പഞ്ചായത്തിലെ പാപ്പാന്‍ചള്ള മുതല്‍ ചെമ്മണംതോടു വരെയുള്ള റോഡിന് 391.73 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 20.11.2011 ന് റോഡിന്റെ നിര്‍മ്മാണം തുടങ്ങി 19.11.15ന് പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് കരാര്‍. തമിഴ്‌നാട് ഈറോഡ് പെരുന്തുറൈയിലുള്ള അണ്ണെ ഇന്‍ഫ്ര ഡെവലപ്‌ഴേഷ്‌സ് ആണ് നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. കലാവധി കഴിഞ്ഞ് 9 മാസമായിട്ടും ചളിയടിച്ച് മെറ്റല്‍ വിരിച്ചതല്ലാതെ ടാറിംഗ്പണികള്‍ തുടങ്ങിയിട്ടില്ല. ഭാഗികമായി ചെയ്തതെല്ലാം പൊട്ടിപൊളിയാന്‍ ഇടയായി ഇതോടെ ഇതുവഴിയുള്ള യാത്രയും ദുഷ്‌കരമായ സ്ഥിതി തുടരുകയാണ്. മേല്‍നോട്ടം വഹിക്കുന്നത് കെ എസ് ആര്‍ ആസ്ഡിഎ ഉദ്യോഗസ്ഥരും പൊതുമരാമത്ത് എക്‌സി.എഞ്ചിനീയറുമാണ് എന്നാല്‍ നാളിതുവരെയായി കരാറുകാര്‍ക്കെതിരെ പണി പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അഞ്ചു വര്‍ഷത്തെ ഗ്യാരണ്ടിയോടുകൂടിയാണ് റോഡിന്റെ പണികള്‍ പൂര്‍ത്തീകരിക്കേണ്ടതെന്നിരിക്കേ നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തിയതോടെ ഇരുചക്രം വാഹനം മുതല്‍ ഇതുവഴിയുള്ള യാത്ര ഏറെ പ്രയാസപ്പെടുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.