തെരുവുനായ ശല്യം: പാക്കിസ്ഥാനില്‍ ആയിരക്കണക്കിന് നായ്ക്കളെ കൊന്നൊടുക്കി

Saturday 6 August 2016 11:11 am IST

കറാച്ചി: തെരുവുനായ ശല്യം രൂക്ഷമായതോടെ പാക്കിസ്ഥാനിലെ കറാച്ചിയില്‍ ആയിരക്കണക്കിന് തെരുവുനായ്ക്കളെ വിഷഗുളിക നല്‍കി കൊന്നൊടുക്കി. തെരുവുനായ് ഉന്മൂലന പരിപാടിയുടെ ഭാഗമായി തെക്കന്‍ കറാച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കഴിഞ്ഞ മൂന്നുദിവസത്തിനിടെ അക്രമകാരികളായ ഏഴുന്നൂറോളം നായ്ക്കളെയാണ് അധികൃതര്‍ കൊന്നത്. തെരുവുനായ് ഉന്മൂലന പരിപാടി ഈയാഴ്ച പൂര്‍ത്തിയാകും. ഇതുവരെ ആയിരത്തോളം നായ്ക്കളെ കൊന്നതായാണ് കണക്ക്. കോഴിയിറച്ചിയില്‍ വിഷഗുളിക ചേര്‍ത്താണ് നായ്ക്കളെ കൊല്ലുന്നത്. ചത്തു വീഴുന്ന നായ്ക്കളെ മുനിസിപ്പാലിറ്റി അധികൃതരെത്തി നീക്കം ചെയ്യുകയാണ. നിയന്ത്രണാതീതമായ അവസ്ഥയില്‍ തെരുവു നായ്ക്കളുടെ എണ്ണം പെരുകുകയും, ആയിരക്കണക്കിനു പേര്‍ ആക്രമണത്തിനിരയാവുകയും ചെയ്ത സാഹചര്യത്തിലാണ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ഭരണകൂടം തീരുമാനിച്ചത്. ഈ വര്‍ഷം മാത്രം 3700 പേരാണ് തെരുവുനായ ആക്രമിച്ച് കറാച്ചിയിലെ ജിന്ന ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. അതേസമയം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെതിരേ മൃഗസംരക്ഷണപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. https://youtu.be/olEf82o2ty0

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.