ബൈക്ക് ബസിനടിയിലായി; യാത്രക്കാരന് പുതുജീവന്‍

Saturday 6 August 2016 3:01 pm IST

ചവറ: കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആര്‍ടിസി ബസിന്റെ അടിയിലേക്ക് ഇടിച്ചുകയറിയെങ്കിലും ബൈക്ക് യാത്രക്കാരന്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ബൈക്ക് യാത്രക്കാരന്‍ തെക്കുംഭാഗം ദേവീഭവനത്തില്‍ രഞ്ജു(23)വാണ് നിസാര പരിക്കുകളോടെ രക്ഷപെട്ടത്. ദേശീയപാതയില്‍ കൊറ്റംകുളങ്ങര ക്ഷേത്രത്തിന് മുന്നില്‍ ഇലെ ഉച്ചക്ക് 12നായിരുന്നു അപകടം. ഹരിപ്പാട്ടു നിന്നും ചവറയിലേക്ക് വന്ന ലോഫ്‌ളോര്‍ ബസ് കൊറ്റംകുളങ്ങര ബസ് സ്‌റ്റോപ്പില്‍ ആളെ ഇറക്കി മുന്നോട്ടുനീങ്ങുന്നതിനിടെ ബസിനെ മറികടന്ന് പോയ കാറിന് ഇടയിലൂടെ ബൈക്ക് ഓടിച്ച് വരുകയും കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് ബസിന്റെ പിന്‍ ഭാഗത്തേക്ക് ഇടച്ചുകയറുകയും ആയിരുന്നു. ശബ്ദം കേട്ട് ബസിന്റെ ഡ്രൈവര്‍ ഉടന്‍ ബസ് നിര്‍ത്തിയതിനാലാണ് ദുരന്തം ഒഴിവായത്. നാട്ടുകാരാണ് ബസിനടിയില്‍പെട്ട രഞ്ജുവിനെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹൈവേ പോലീസ് എത്തിയാണ് അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.