വെട്ടിക്കവലയില്‍ മോഷ്ടാക്കള്‍ സ്വര്‍ണവും പണവും കവര്‍ന്നു

Saturday 6 August 2016 3:02 pm IST

കൊട്ടാരക്കര: വെട്ടിക്കവല പച്ചൂരില്‍ മോഷണം. രണ്ടര പവന്‍ സ്വര്‍ണ്ണവും 1500 രൂപയും കവര്‍ന്നു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഒരു വീട്ടില്‍ മോഷണവും മൂന്നുവീടുകളില്‍ മോഷണശ്രമവുമുണ്ടായി. പച്ചൂര്‍ ആര്യാഭവനില്‍ സുരേന്ദ്രന്‍നായരുടെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരിയില്‍ നിന്നും രണ്ടരപവന്റെ സ്വര്‍ണ്ണാഭരണങ്ങളും 1500 രൂപയും മോഷ്ടിച്ചു. റോഡിനോടു ചേര്‍ന്നുള്ള വീടിന്റെ ടെറസുവഴി പ്രവേശിച്ച മോഷ്ടാക്കള്‍ കതക് പൊളിച്ചാണ് അകത്തു കടന്നത്. വീട്ടില്‍ ഭാര്യ കലാകുമാരിയും മക്കളും മാത്രമാണുണ്ടായിരുന്നത്. സുരേന്ദ്രന്‍നായര്‍ വിദേശത്താണ്. രാവിലെയാണ് മോഷണവിവരം അറിയുന്നത്. അടുത്തടുത്തുള്ള മൂന്ന് വീടുകളിലും ഇതേ രാത്രിയില്‍ മോഷണശ്രമമുണ്ടായി. രോഹിണിയില്‍ സുനിത, ഗ്രീഷ്മത്തില്‍ ലീല, സുധാഭവനില്‍ സുധാമണി എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി പോയിരുന്നതിനാല്‍ ഈ വീടുകളില്‍ ആളുണ്ടായിരുന്നില്ല. കതകും അലമാരകളും കുത്തിപ്പൊളിച്ചിട്ട നിലയിലാ യിരുന്നു. ലാപ്‌ടോപ്പുള്‍പ്പടെയുള്ള വീട്ടുപകരണങ്ങള്‍ മോഷ്ടാക്കാള്‍ ഉപേക്ഷിച്ചു പോവുകയാണുണ്ടായത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.