കുന്നത്തൂര്‍: കൊല്ലം-പത്തനംത്തിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ റോഡായ മലനട-കല്ലുകുഴി റോഡ് തകര്‍ന്നു. ഇതു വഴിയുള്ള യാത്ര ഇതു മൂലം ദുഷ്ക്കരമായിരിക്കുകയാണ്. പത്ത് വര്‍ഷത്തിലേറെയായി ഈ റോഡിന്റെ അറ്റക്കുറ്റപ്പണി നടന്നിട്ട്. ബസ് റൂട്ടുള്ള ഈ റോഡിന് അധികൃതര്‍ യാതൊരു പരിഗണനയും നല്‍കുന്നില്ല. മഴക്കാലമായതിനാല്‍ ഇതുവഴിയുള്ള കാല് നടയാത്രക്കാര്‍ പോലും ബുദ്ധിമുട്ടിലാണ്. നിരവധി സ്കൂളുകളും വ്യവസായ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന പ്രദേശം കൂടിയാണിവിടം. റോഡ് തകര്‍ന്നു കിടക്കുന്നത് മൂലം ഇതു വഴി യാത്ര വാഹനങ്ങള്‍ കടന്നു പോകുവാന്‍ മടിക്കുകയാണ്. സ്വകാര്യ ബസുകളടക്കം ഇട റോഡിലൂടെയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇതിനാല്‍ യാത്രക്കാര്‍ കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നു. അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ അറ്റക്കുറ്റപണി നടത്തി നന്നാക്കണമെന്നാണ് ഇവരുടെ ആവശ്യവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: