ന്യൂദല്‍ഹി: വിവാദ മദ്യ വ്യവസായി വിജയ് മല്ല്യ നവംബര്‍ 4ന് ഹാജരാക്കണമെന്നു ദല്‍ഹി പട്യാല കോടതി. വിജയ് മല്ല്യക്കെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.
ഭാരതത്തില്‍ നിന്ന് മുങ്ങി ലണ്ടനില്‍ കഴിയുന്ന മല്യക്ക് വാറന്റ് അയച്ചുകൊടുക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്കി.നിരവധി തവണ ഉത്തരവിട്ടിട്ടും കോടതിയില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് വാറന്റയക്കുന്നതെന്ന് പട്യാലാ കോടതി വ്യക്തമാക്കി.
ഏഴര കോടിരൂപയുടെ വണ്ടിച്ചെക്ക് നല്കി കബളിപ്പിച്ചെന്ന ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവള അധികൃതരുടെ പരാതിയിലാണ് കോടതി ഇപ്പോള്‍ ജാമ്യമില്ലാ വാറന്റ്് ഇറക്കിയിരിക്കുന്നത്.
ഭാരതത്തില്‍ നിന്ന് വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടിയുടെ വായ്പയെടുത്ത് മുങ്ങിയ മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. മല്യയെ ഇന്ത്യയിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആലോചിച്ച് വരുന്നതിനിടയിലാണ് കോടതിയുടെ ജാമ്യമില്ലാ വാറന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: