കൊച്ചി: സംസ്ഥാന ബോഡി ബില്‍ഡിങ് അസോസിയേഷന്റെ ജനറല്‍ ബോഡി േയാഗം പ്രസിഡന്റ് വി.കെ. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് വി.കെ. അനില്‍കുമാര്‍, വൈസ് പ്രസിഡന്റുമാരായി സി.എസ്. രഞ്ജിത്, പള്ളം നാരായണന്, കെ.സി. ശശാങ്കന്, അബ്ദുള്‍ ജബ്ബാര്‍ പി.കെ, സജിത്. വി എന്നിവരെയും സെക്രട്ടറിയായി കെ. അബ്ദുള്‍ ലത്തീഫ് നാഹയെയും ജോയിന്റ് സെക്രട്ടറിമാരായി അശോകന്, സോമന് എം. മേനോന്, സിജോ തോമസ്, ഓര്‍ഗനൈസിങ് സെക്രട്ടറിമാരായി ഉദയകുമാര്‍. എം, സാജു സെബാസ്റ്റിയന്, ഷൈന്‍ ജോണ്സണ്, ട്രഷററായി പി. രാധാകൃഷ്ണന് എന്നിവരെയും തെരഞ്ഞെടുത്തു. രക്ഷാധികാരി ജി. തങ്കപ്പന് നായര്‍, ചെയര്മാന് വി.എം. ഷംസുദ്ദീന്, ലീഗല്‍ അഡൈ്വസര്‍ ജി. യദുനാഥന് എന്നിവരെ യോഗം ഐകകണ്ഠേന തെരഞ്ഞെടുത്തു.
ഇന്റര്‍ ക്ലബ് മിസ്റ്റര്‍ കേരള 2016 ബോഡി ബില്‍ഡിങ് മത്സരങ്ങള്‍ േഫാര്‍ട്ടുകൊച്ചി പള്ളത്തുരാമന്‍ ഹാളില്‍ 15 ന് നടത്തും. വിവിധ ജില്ലകളില്‍ ഓപ്പണ്‍ പ്രൈസ്മണി മത്സരങ്ങളും 2017 ജനുവരിയില്‍ സംസ്ഥാന മത്സരം നടത്തി ദേശീയ മത്സരത്തിലേക്കുള്ള സ്റ്റേറ്റ്ടീമിനെ തെരഞ്ഞെടുക്കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: