ആലപ്പുഴ: സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ സുചനയെന്ന നിലയില്‍ നാളെ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി ജോസ് കാവനാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമരത്തിന്റെ ഭാഗമായി മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തും. ജില്ലയില്‍ 1,200ഓളം റേഷന്‍ കടകളാണ് പ്രവര്‍ത്തിക്കുന്നത്.മതിയായ കമ്മീഷനും പ്രതിഫലവും ലഭിക്കാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് റേഷന്‍ വ്യാപാരികള്‍ അഭിമുഖീകരിക്കുന്നത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നിരവധി തവണ സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സി.ബി. ഷാജികുമാര്‍, പി.ആര്. രാജേന്ദ്രന്, എ. മുഹമ്മദ് ബഷീര്‍, ജി. ശശിധരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: