കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നു

Saturday 6 August 2016 8:46 pm IST

കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രത്തില്‍ പുരോഗമിക്കുന്ന റോഡ് നിര്‍മാണവും
മെക്‌സിക്കന്‍ ഗ്രാസ് കാര്‍പറ്റ് വിരിക്കലും

മീനങ്ങാടി : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു അര്‍ധവിരാമമിട്ട് കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രം പ്രവര്‍ത്തനംതുടങ്ങുന്നു. മൈസൂരു വൃന്ദാവന്‍ മാതൃകയില്‍ വികസിപ്പിക്കുന്ന വിനോദസഞ്ചാരകേന്ദ്രം ഓണക്കാലത്ത് ഭാഗികമായ ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കാരാപ്പുഴയി ല്‍ 2010 ല്‍ തുടങ്ങിയതാണ് വിനോദസഞ്ചാരവികസനപരിപാടികള്‍. ടൂറിസ്റ്റ്‌ഫെസിലിറ്റേഷ ന്‍സെന്റര്‍, നടപ്പാത, പാര്‍ക്കിംഗ് ഏരിയ, സുവനീര്‍-സ്‌പൈസസ്സ്റ്റാള്‍, അലങ്കാരദീപങ്ങള്‍ സ്ഥാപിക്കല്‍, വാട്ടര്‍ഫ ൗണ്ടെയ്ന്‍, ഓപ്പണ്‍ ഓഡിറ്റോറിയം തുടങ്ങിയ പ്രവൃത്തികളാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 80 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്.

കുട്ടികളുടെ ഉദ്യാനം, വാട്ടര്‍ ഫൗണ്ടെയ്ന്‍, ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച റോഡ് എന്നിവയുടെ നിര്‍മാണം, മെക്‌സിക്കല്‍ ഗ്രാസ് കാര്‍പറ്റ് വിരിക്കല്‍, ബഫലോ ഗ്രാസ് നടീല്‍ തുടങ്ങിയ പ്രവൃത്തികളാണ് നിലവില്‍ നടന്നുവരുന്നത്. വിനോദസഞ്ചാരകേന്ദ്രം മോടികൂട്ടുന്നതിനു 35,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പൂമുഖത്തും ഉദ്യാനങ്ങളിമടക്കം ഗ്രാസ്‌കാര്‍പറ്റ് വിരിക്കുന്നത്. ബംഗളൂരുവില്‍നിന്നു കൊണ്ടുവന്നതാണിത്. 30,000 ചതുരശ്ര അടി വിസ്തൃതിയിലാണ് മണ്ണൊരുക്കി ബഫലോ ഗ്രാസ് നടുന്നത്. ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച 6000മീറ്റര്‍ റോഡാണ് നിര്‍മിക്കുന്നത്. വാഹനഗതാഗതത്തിനുതകുന്നതാണ് ഇതില്‍ 4000മീറ്റര്‍. 2000 മീറ്റര്‍ നടപ്പാതയാണ്. ഉദ്യാനങ്ങളിലൂടെയാണിത്. ഈ പ്രവൃത്തികള്‍ ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും.
കാരാപ്പുഴയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഏകദേശം നാലര ഹെക്ടറില്‍ സജ്ജമാക്കിയ റോസ്, ഡാലിയ, ജര്‍ബറ ഉദ്യാനങ്ങള്‍ കളകയറി നശിക്കുന്ന അവസ്ഥ ഒഴിവായി. ഉദ്യാനങ്ങളുടെ ഒരു വര്‍ഷത്തെ പരിപാലനച്ചുമതല പ്രദേശിക കരാറുകാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. കളകള്‍ നീക്കി റോസ് ഗാര്‍ഡന്‍ വൃത്തിയാക്കിയ കരാറുകാരന്‍ ഡാലിയ ഉദ്യാനത്തില്‍ പുതിയ ചെടികളും നട്ടു. നിര്‍മാണവും ഒരു വര്‍ഷത്തെ പരിപാലനവും ഏറ്റെടുത്ത കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ മേഖല ഗവേഷണ കേന്ദ്രവുമായി ഇറിഗേഷന്‍ ഇന്‍ഫ്രാട്രക്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷനും കണക്കിലെ വ്യക്തതയെചൊല്ലി കൊമ്പുകോര്‍ത്തതാണ് ഉദ്യാനങ്ങള്‍ കളകയറിയ നിലയില്‍ മാസങ്ങളോളം കിടിക്കുന്നതിനു കാരണമായത്. 2015 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നട്ടതാണ് ഉദ്യാനങ്ങളിലെ പൂച്ചെടികള്‍.
കാരാപ്പൂഴ ആസ്ഥാനമായി വന്‍കിട ജലസേചന പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. 1975ല്‍ നിര്‍മാണം ആരംഭിക്കുകയും 400 കോടിയില്‍പരം രൂപ ചെലവഴിക്കുകയും ചെയ്തിട്ടും പദ്ധതി ലക്ഷ്യം കണ്ടില്ല. ഈ സാഹചര്യത്തിലാണ് കാരാപ്പുഴയിലെ സാധ്യതകള്‍ ടൂറിസം വികസനത്തിനു ഉപയോഗപ്പെടുത്താന്‍ നീക്കമാരംഭിച്ചിത്. ദേശീയപാത 212ലെ കാക്കവയലില്‍നിന്നു ആറ് കിലോമീറ്റര്‍ മാറിയാണ് കാരാപ്പുഴ. വാഴവറ്റയാണ് തൊട്ടടുത്ത അങ്ങാടി. അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലാതിരുന്നിട്ടും ദിവസവും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. അത്രയ്ക്ക് സുന്ദരമാണ് കാരാപ്പുഴയില്‍നിന്നുള്ള പ്രകൃതി ദൃശ്യങ്ങള്‍. വിഭാവനം ചെയ്ത രീതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയാല്‍ ദക്ഷിണേന്ത്യയിലെ എണ്ണംപറഞ്ഞ വിനോദസഞ്ചാരകേന്ദ്രമായി കാരാപ്പുഴ മാറുമെന്ന് വാഴവറ്റയിലെ കേരള ആയുര്‍ യോഗ മാനേജിംഗ് ഡയറക്ടര്‍ ഡോ.അനു ടോണി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. അമ്പലവയല്‍ ഉള്‍പ്പെടെ സമീപ പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കുന്നതും റിസര്‍വോയറില്‍ സീ പ്ലെയിന്‍, സോളാര്‍ ബോട്ടിംഗ് സൗകര്യം ഒരുക്കുന്നതും കാരാപ്പുഴയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനു ആക്കംകൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.മീനങ്ങാടി : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു അര്‍ധവിരാമമിട്ട് കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രം പ്രവര്‍ത്തനംതുടങ്ങുന്നു. മൈസൂരു വൃന്ദാവന്‍ മാതൃകയില്‍ വികസിപ്പിക്കുന്ന വിനോദസഞ്ചാരകേന്ദ്രം ഓണക്കാലത്ത് ഭാഗികമായ ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കാരാപ്പുഴയി ല്‍ 2010 ല്‍ തുടങ്ങിയതാണ് വിനോദസഞ്ചാരവികസനപരിപാടികള്‍. ടൂറിസ്റ്റ്‌ഫെസിലിറ്റേഷ ന്‍സെന്റര്‍, നടപ്പാത, പാര്‍ക്കിംഗ് ഏരിയ, സുവനീര്‍-സ്‌പൈസസ്സ്റ്റാള്‍, അലങ്കാരദീപങ്ങള്‍ സ്ഥാപിക്കല്‍, വാട്ടര്‍ഫ ൗണ്ടെയ്ന്‍, ഓപ്പണ്‍ ഓഡിറ്റോറിയം തുടങ്ങിയ പ്രവൃത്തികളാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 80 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്.
കുട്ടികളുടെ ഉദ്യാനം, വാട്ടര്‍ ഫൗണ്ടെയ്ന്‍, ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച റോഡ് എന്നിവയുടെ നിര്‍മാണം, മെക്‌സിക്കല്‍ ഗ്രാസ് കാര്‍പറ്റ് വിരിക്കല്‍, ബഫലോ ഗ്രാസ് നടീല്‍ തുടങ്ങിയ പ്രവൃത്തികളാണ് നിലവില്‍ നടന്നുവരുന്നത്. വിനോദസഞ്ചാരകേന്ദ്രം മോടികൂട്ടുന്നതിനു 35,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പൂമുഖത്തും ഉദ്യാനങ്ങളിമടക്കം ഗ്രാസ്‌കാര്‍പറ്റ് വിരിക്കുന്നത്. ബംഗളൂരുവില്‍നിന്നു കൊണ്ടുവന്നതാണിത്. 30,000 ചതുരശ്ര അടി വിസ്തൃതിയിലാണ് മണ്ണൊരുക്കി ബഫലോ ഗ്രാസ് നടുന്നത്. ഇന്റര്‍ലോക്ക് ഇഷ്ടിക പതിച്ച 6000മീറ്റര്‍ റോഡാണ് നിര്‍മിക്കുന്നത്. വാഹനഗതാഗതത്തിനുതകുന്നതാണ് ഇതില്‍ 4000മീറ്റര്‍. 2000 മീറ്റര്‍ നടപ്പാതയാണ്. ഉദ്യാനങ്ങളിലൂടെയാണിത്. ഈ പ്രവൃത്തികള്‍ ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും.
കാരാപ്പുഴയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഏകദേശം നാലര ഹെക്ടറില്‍ സജ്ജമാക്കിയ റോസ്, ഡാലിയ, ജര്‍ബറ ഉദ്യാനങ്ങള്‍ കളകയറി നശിക്കുന്ന അവസ്ഥ ഒഴിവായി. ഉദ്യാനങ്ങളുടെ ഒരു വര്‍ഷത്തെ പരിപാലനച്ചുമതല പ്രദേശിക കരാറുകാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. കളകള്‍ നീക്കി റോസ് ഗാര്‍ഡന്‍ വൃത്തിയാക്കിയ കരാറുകാരന്‍ ഡാലിയ ഉദ്യാനത്തില്‍ പുതിയ ചെടികളും നട്ടു. നിര്‍മാണവും ഒരു വര്‍ഷത്തെ പരിപാലനവും ഏറ്റെടുത്ത കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ മേഖല ഗവേഷണ കേന്ദ്രവുമായി ഇറിഗേഷന്‍ ഇന്‍ഫ്രാട്രക്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷനും കണക്കിലെ വ്യക്തതയെചൊല്ലി കൊമ്പുകോര്‍ത്തതാണ് ഉദ്യാനങ്ങള്‍ കളകയറിയ നിലയില്‍ മാസങ്ങളോളം കിടിക്കുന്നതിനു കാരണമായത്. 2015 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നട്ടതാണ് ഉദ്യാനങ്ങളിലെ പൂച്ചെടികള്‍.
കാരാപ്പൂഴ ആസ്ഥാനമായി വന്‍കിട ജലസേചന പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. 1975ല്‍ നിര്‍മാണം ആരംഭിക്കുകയും 400 കോടിയില്‍പരം രൂപ ചെലവഴിക്കുകയും ചെയ്തിട്ടും പദ്ധതി ലക്ഷ്യം കണ്ടില്ല. ഈ സാഹചര്യത്തിലാണ് കാരാപ്പുഴയിലെ സാധ്യതകള്‍ ടൂറിസം വികസനത്തിനു ഉപയോഗപ്പെടുത്താന്‍ നീക്കമാരംഭിച്ചിത്. ദേശീയപാത 212ലെ കാക്കവയലില്‍നിന്നു ആറ് കിലോമീറ്റര്‍ മാറിയാണ് കാരാപ്പുഴ. വാഴവറ്റയാണ് തൊട്ടടുത്ത അങ്ങാടി. അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലാതിരുന്നിട്ടും ദിവസവും നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. അത്രയ്ക്ക് സുന്ദരമാണ് കാരാപ്പുഴയില്‍നിന്നുള്ള പ്രകൃതി ദൃശ്യങ്ങള്‍. വിഭാവനം ചെയ്ത രീതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയാല്‍ ദക്ഷിണേന്ത്യയിലെ എണ്ണംപറഞ്ഞ വിനോദസഞ്ചാരകേന്ദ്രമായി കാരാപ്പുഴ മാറുമെന്ന് വാഴവറ്റയിലെ കേരള ആയുര്‍ യോഗ മാനേജിംഗ് ഡയറക്ടര്‍ ഡോ.അനു ടോണി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. അമ്പലവയല്‍ ഉള്‍പ്പെടെ സമീപ പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കുന്നതും റിസര്‍വോയറില്‍ സീ പ്ലെയിന്‍, സോളാര്‍ ബോട്ടിംഗ് സൗകര്യം ഒരുക്കുന്നതും കാരാപ്പുഴയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനു ആക്കംകൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.