ആലപ്പുഴ: ടാങ്കര്‍ ലോറി സമരത്തെ തുടര്‍ന്ന് കൊച്ചി റിഫൈനറിയില്‍ നിന്നുള്ള ഇന്ധന നീക്കം നിലച്ചത് ജനങ്ങളെ ദുരിതത്തിലാക്കി. ജില്ലയിലെ ഭൂരിപക്ഷം പെട്രോള്‍ പമ്പുകളും ഉച്ചയോടെ തന്നെ ഇന്ധനം തീര്‍ന്നതിനാല്‍ അടച്ചു. ചേര്‍ത്തല, ആലപ്പുഴ, പുന്നപ്ര, അമ്പലപ്പുഴ എന്നിവിടങ്ങളിലെ ബഹുഭൂരിപക്ഷം പമ്പുകളും അടഞ്ഞുകിടന്നു. സമരം വൈകിട്ടോടെ അവസാനിച്ചെങ്കിലും രാത്രി വൈകിയാണ് പല പമ്പുകളിലും ഇന്ധനം എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: