ചെങ്ങന്നൂര്‍: ഗുരു ചെങ്ങന്നൂരിന് ഉചിതമായ സ്മാരകം ചെങ്ങന്നൂരില്‍ നിര്‍മ്മിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രവര്‍ത്തക സമ്മേളനം ആവശ്യപ്പെട്ടു. ചെങ്ങന്നൂരിന്റെ പേര് ലോകമെമ്പാടും എത്തിച്ച മഹാത്മാവ് ഇന്ന് അവഗണനയിലാണ്. വരും തലമുറയ്ക്ക് പ്രചോദനം നല്കുന്ന വിധത്തിലാവണം സ്മാരകമെന്ന് യോഗം അഭിപ്രായപ്പെട്ടു.
സമിതി ജില്ലാ പ്രസിഡന്റ് എന്‍.രാധാകൃഷ്ണന് യോഗത്തില്‍ ആദ്ധ്യക്ഷതവഹിച്ചു. ആര്.മധു, മേഖലാ സെക്രട്ടറി പി.പ്രദീപ്, എന്‍.ആര്. സുകുമാരന്‍, വി.ആര്. രാധാകൃഷ്ണന്, കെ.സുഗതന്, ജയപ്രസാദ്, പങ്കജാക്ഷന് നായര്‍, എ.സി. പ്രസന്നന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാണ്ടനാട് വന്മഴിയില്‍ ഗുരു ചെങ്ങന്നൂരിന്റെ വീട് സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ സമിതി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. സമ്മേളനം ഇന്ന് രാവിലെ 10ന് അയ്യപ്പസേവാ സംഘം ക്യാംപ് ഓഫിസില്‍ രക്ഷാധികാരി എം.കെ. രവിവര്‍മ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ജി.ബി. ദിനചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തും.
സംഘടനാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. കുഞ്ഞും സമാപനസമ്മേളനം സംസ്ഥാന സനാതന ധര്‍മപാഠശാല പ്രമുഖ് ഡോ. നാരായണ ഭട്ടതിരിപ്പാടും ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: