കൊച്ചി: നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കാതെ ഗ്രാമങ്ങളില്‍ക്കൂടി വ്യാപിച്ചു നില്‍ക്കുന്നതാണ് കേരളത്തിന്റെ വികസന ദര്‍ശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംരംഭകര്‍ക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ വ്യവസായം ആരംഭിക്കാനുള്ള സാഹചര്യം ഒരുക്കും. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നയം. അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിച്ച് വികസനത്തെ തകര്‍ക്കരുത്. ഇതിന് പരിസ്ഥിതിയെ മറയാക്കരുത്. റോഡ്, വൈദ്യുതി ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കും.
മന്ത്രി ഇ.പി. ജയരാജന് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.കെ. ഷൈലജ, ഇ. ചന്ദ്രശേഖരന്, കടന്നപ്പള്ളി രാമചന്ദ്രന്, എംപിമാരായ പി. കരുണാകരന്, പി.കെ. ശ്രീമതി, കെ.സി. ജോസഫ് എംഎല്‍എ, മുന്‍ എംപി പി. രാജീവ്, കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, മേയര്‍ ഇ.പി. ലത, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. വേണു, കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി. ബാലകിരണ്‍, വ്യവസായികളായ എം.എ. യൂസഫലി, ഡോ. ഷംഷീര്‍ വയലില്‍, ഡോ. ആസാദ് മൂപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: