ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് വേഗത ഇരട്ടിയാക്കി

Saturday 6 August 2016 9:21 pm IST

കൊച്ചി: ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈന്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ കുറഞ്ഞ വേഗത നിലവിലുള്ള 512 കെബിപിഎസില്‍ നിന്നും ഇരട്ടിയാക്കി. ഇനി മുതല്‍ അണ്‍ലിമിറ്റഡ് പ്ലാനുകളില്‍ ഉയര്‍ന്ന വേഗത പരിധി പിന്നിടുന്ന ഉപഭോക്താക്കള്‍ക്ക് തുടര്‍ന്ന് ഒരു എംബിപിഎസ് കുറഞ്ഞ വേഗത ലഭിക്കും. 545 രൂപ മുതല്‍ വ്യത്യസ്ത നിരക്കുകളില്‍ ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ ഉണ്ട്. ftthസൗകര്യം നിലവിലുള്ള പ്രദേശങ്ങളില്‍ പ്രതിമാസം 100 എംബിപിഎസ് വരെ വേഗത ലഭ്യമാക്കുന്ന ftthകണക്ഷനുകള്‍ 375 രൂപ മുതലുള്ള വിവിധ പ്ലാനുകളില്‍ ഇപ്പോള്‍ ലഭ്യമാണ്. എറണാകുളം, ഇടുക്കി ജില്ലകളിലൊട്ടാകെ കസ്റ്റമര്‍ കെയര്‍ സെന്ററുകളില്‍ ഇപ്പോള്‍ ബിഎസ്എന്‍എല്‍ ഉപഭോക്തൃമേളകള്‍ സംഘടിപ്പിക്കുന്നു. 12ാം തീയതി വരെ വിവിധ സ്ഥലങ്ങളിലെ ബസ് സ്‌റേറഷനുകളും, ഷോപ്പിങ് കോംപ്‌ളക്‌സുകളും കേന്ദ്രീകരിച്ച് റോഡ് ഷോകളും നടത്തുന്നുണ്ട്. ഇക്കാലയളവില്‍ പുതിയ മൊബൈല്‍ കണക്ഷനുകള്‍ക്ക് ത്രീ ജി സിം കാര്‍ഡുകള്‍ (മൈക്രോ ഉള്‍പ്പെടെ) സൗജന്യമായിരിക്കും. 150, 250 രൂപയുടെ കൂപ്പണുകള്‍ക്ക് മുഴുവന്‍ സംസാരസമയവും പുതിയ മിത്രം പ്ലാനുകള്‍ക്ക് 250 എംബി ഡേറ്റ സൗജന്യമായും ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.