ന്യൂദല്‍ഹി: ജന്മഭൂമി കോണ്‍ക്ലേവിന്റെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം ആഗസ്ത് 13ന് രാവിലെ 11മണിക്ക് ആരംഭിക്കുന്ന ഗതാഗത-ഐ.ടി സെഷനില്‍ കേന്ദ്രവെയര്ഹൗസ് കോര്പ്പറേഷന് ചെയര്മാന് സി.വി ആനന്ദബോസ് ഐഎഎസ് മോഡറേറ്ററാകും. പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി ജോയി ഗതാഗത സംവിധാനത്തെപ്പറ്റിയും കേന്ദ്ര ഐ.ടി മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഡോ. അജയകുമാര്‍ വിവര സാങ്കേതിക വിദ്യയെപ്പറ്റിയും അവതരണം നടത്തും.
ഗ്രാമീണ വികസനം, വിനോദ സഞ്ചാരം എന്നീ വിഷയവുമായി ബന്ധപ്പെട്ട രണ്ടാം സെഷനില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ കെ.ജി സുരേഷ് മോഡറേറ്ററാകും. റിട്ട. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.സി സിറിയക്ക് ടൂറിസത്തെപ്പറ്റിയും മാര്‍ക്കറ്റ് ഫെഡ് എംഡി മൈക്കല്‍ വേദശിരോമണി ഗ്രാമീണ വികസനത്തെപ്പറ്റിയും സംസാരിക്കും.
ഉച്ചയ്ക്ക് ശേഷം കേരളത്തിന്റെ സമഗ്രമേഖലകളിലെ വികസനകുതിപ്പ് എന്ന വിഷയത്തില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി മാധവന് നായര്‍, ടിഎഫ്ഇഎല് സിഒഒ ടി.ആര് കേശവന് എന്നിവര്‍ സംസാരിക്കും. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ അധ്യാപകന് പ്രൊഫ. ജെ. നന്ദകുമാര്‍ മോഡറേറ്ററായിരിക്കും.
തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദ മുഖ്യതിഥിയായി പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷനും ജന്മഭൂമി ചെയര്‍മാനുമായ കുമ്മനം രാജശേഖരന്, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്, ചീഫ് എഡിറ്റര്‍ എന്‍. രാമചന്ദ്രന്, ബിജെപി ദേശീയ നേതാക്കളായ അരവിന്ദ് മേനോന്, എച്ച്. രാജ, പി.കെ കൃഷ്ണദാസ്, അല്‍ഫോണ്‍സ് കണ്ണന്താനം, വിജ്ഞാന് ഭാരതി സെക്രട്ടറി ജനറല്‍ എ.ജയകുമാര്‍, സംഘാടക സമിതി ചെയര്മാന് ജോര്‍ജ്ജ് മുത്തൂറ്റ് എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: