ശ്രീനാരായണഗുരുദേവ ഭാഗവത സപ്താഹയജ്ഞം ഇന്ന് ആരംഭിക്കും

Saturday 6 August 2016 10:24 pm IST

കോട്ടയം: എസ്.എന്‍.ഡി.പി. യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാമത് ശ്രീനാരായണഗുരുദേവ ഭാഗവത സപ്താഹയജ്ഞം ശ്രീ മഹാദേവ ക്ഷേത്രാങ്കണത്തില്‍ ഇന്ന് മുതല്‍ 14 വരെ നടക്കും. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആചാര്യനായിരുന്ന പ്രൊഫ. ബാലരാമപണിക്കര്‍ രചിച്ച ശ്രീനാരായണവിജയം എന്ന സംസ്‌കൃതകൃതിയെ ആധാരമാക്കി നടത്തുന്ന യജ്ഞത്തില്‍ ശിവഗിരിമഠത്തിലെ ബ്രഹ്മസ്വരൂപാനന്ദസ്വാമിയാണ് ആചാര്യന്‍. വൈകിട്ട് 5.30ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസി ഭദ്രദീപ പ്രകാശനം നടത്തുന്നതോടെ യജ്ഞത്തിന് തുടക്കമാകും. എസ്.എന്‍.ഡി.പി. യോഗം കോട്ടയം യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍ പതാക ഉയര്‍ത്തും. ക്ഷേത്രം മേല്‍ശാന്തി ഡോ. അശോകന്‍ യജ്ഞാചാര്യനെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കുന്ന ആചാര്യവരണവും നടക്കും. രണ്ടായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്ഥിരം വേദിക്കുപുറമേ ക്ഷേത്രാങ്കണത്തില്‍ വിശാലമായ പന്തലുകളും ഇരിപ്പിടങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. യജ്ഞശാലയിലെ ചടങ്ങുകള്‍ ക്ഷേത്രമുറ്റത്ത് എവിടയിരുന്നാലും കാണാനാകുന്ന വിധത്തില്‍ സിസിടിവികളും ഒരുക്കിയിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗം കോട്ടയം യൂണിയന്റെ ംംം.ിെറുൗിശീി.രീാ എന്ന വെബ്‌സൈറ്റിലും ദൃശ്യങ്ങള്‍ ലഭിക്കും. നൂറുകണക്കിനാളുകള്‍ക്ക് ഒരേസമയം ഭക്ഷണം വിതരണം ചെയ്യാന്‍ കഴിയുന്ന വിധം അന്നദാനപന്തലും പാചകശാലയുമെല്ലാം തയ്യാറായികഴിഞ്ഞുവെന്ന് യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍, സെക്രട്ടറി ആര്‍.രാജീവ് എന്നിവര്‍ അറിയിച്ചു. യജ്ഞവേദിയില്‍ ദിവസവും ശ്രീനാരായണഗുരുദേവ ജീവചരിത്ര പാരായണം, പ്രഭഷണം, ഭജന്‍സ് എന്നിവയും വിശേഷാല്‍ പൂജയുമുണ്ടാകും. യജ്ഞഭൂമിയില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ഗുരുദേവ വിഗ്രഹം- ചിങ്ങവനം ഗുരുദേവക്ഷേത്രത്തില്‍ നിന്നും, പാരായണഗ്രന്ഥം- കാണക്കാരി ഗുരുദേവക്ഷേത്രത്തില്‍ നിന്നും, വേദിയില്‍ ഉയര്‍ത്തുന്നതിനുള്ള ധര്‍മ്മപതാക - കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ നിന്നുംസ ദീപപ്രഭ ചൊരിയുന്ന കെടാവിളക്ക് - എലിക്കുളം ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും 7.00 ന് രാവിലെ രഥഘോഷയാത്രയായി പുറപ്പെട്ട് കോട്ടയം നഗരത്തില്‍ സംഗമിച്ച് സംയുക്തഘോഷയാത്രയായി നാഗമ്പടം ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.