മൂക്കില്‍ മുതലയില്വരെയുണ്ട് പ്രതിരോധ മരുന്നുകള്‍
അതിവേഗം രോഗം മാറാന്‍ രോഗി തന്നെ ഡോക്ടറോട് പ്രതിരോധ മരുന്നുകള്‍ (ആന്റിബയോട്ടിക്) ആവശ്യപ്പെടുന്ന കാലമാണിത്. അനാവശ്യമായി പ്രതിരോധ മരുന്നുപയോഗിക്കരുതെന്ന് പ്രധാനമന്ത്രി മോദി മന് കീ ബാത്തിലൂടെ അഭ്യര്ത്ഥിക്കേണ്ടിവന്നതും അതുകൊണ്ടാണ്. എന്നാല്‍, ചില പ്രതിരോധ മരുന്നുകള്‍ എവിടുന്ന് ഉണ്ടാക്കുന്നുവെന്നറിയുന്നത് കൗതുകകരമാണ്.
പത്തുപേരില്‍ ഒരാളുടെ മൂക്കില്‍ നിന്നു വരുന്ന ബാക്ടീരിയയില്‍ നിന്ന് പ്രതിരോധ മരുന്നുണ്ടാക്കാമെന്ന് ജര്‍മ്മന്‍ ശാസ്ത്രജ്ഞന് പറയുന്നു. അപായകരമായ എംആര്‍എസ്എ, എന്ററോ കോക്കി തുടങ്ങിയ വൈറസുകളെ നശിപ്പിക്കാന്‍ ഇതിന് കഴിഞ്ഞതായി തെളിഞ്ഞു. ഉറുമ്പ്, കൃമികള്‍, പാറ്റ മുതല്‍ പശുവും മുതലയും വരെ ജീവന്രക്ഷകമായ പ്രതിരോധ മരുന്നുല്‍ പ്പാദനത്തിനുതകുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയി രിക്കുന്നു.
പഞ്ചസാരയിലെ ഉറുമ്പ് കണ്ണുതെളിക്കുമെന്ന് പണ്ടുള്ളവര്‍ പറയാറുണ്ടായിരുന്നതും പുതിയ കണ്ടെത്തലിനും തമ്മില്‍ ബന്ധമുണ്ടെന്നു പറയാനാവില്ല, പക്ഷേ, വിവിധ തരം ഉറുമ്പു കളില്‍നിന്ന് വിലപിടിച്ച പ്രതിരോധ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാം.
മുതലക്കണ്ണീര് അത്ര പഥ്യമല്ലെങ്കിലും തായ്ലണ്ടില് നിന്നുള്ള മുതലച്ചോരയില് നിന്ന് യൂറിനറി ഇന്‍ഫക്ഷനും ന്യുമോ ണിയയും തടയുന്ന പ്രതിരോധ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു.
വെറും പുല്ലുതീനിയായ പശുവിന്റെ വയറ്റിലുള്ളത് നൂറിലേറെ ഇനം പ്രതിരോധ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാനുതകുന്ന മൈക്രോ ബുകളാണെന്ന് അബേറിസ്റ്റ്വിത് സര്‍വ്വകലാശാലയിലെ ഷാരോം ഹുവ്വിന്റെ ഗവേഷക സംഘം പറയുന്നു. പശുവില്‍ നിന്നാണല്ലോ വസൂരി ചികിത്സയ്ക്കുള്ള മരുന്നും കണ്ടെത്തിയിട്ടുള്ളത്.
മാലിന്യത്തെ അറപ്പോടെയും വെറുപ്പോടെയും കൈകാര്യം ചെയ്യു മ്പോള്‍ ഓര്‍ക്കുക, അഴുക്കലിഞ്ഞ മണ്ണിലുണ്ട് പ്രതിരോധ മരുന്നുകളില്‍ മൂന്നില്‍ രണ്ടും ഉല്‍പ്പാദിപ്പിക്കാനുള്ള ഘടകങ്ങള്‍. സാന്സീ സര്‍വകലാശാല മെഡിക്കല്‍ സ്കൂളിലെ പഠനം, ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തിനു വഴിയൊ രുക്കിയിരിക്കുന്നു.കരീബിയന്‍ തുങ്കാരന് എന്ന ഇനം തവളയുടെ തൊലിയില്‍ നിന്നു ണ്ടാകുന്ന പത പോലുള്ള ദ്രാവകം വിഷമയമാണ്, സ്വന്തം മുട്ടകള്‍ സംരക്ഷിക്കാനാണവ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതില്‍നിന്ന് പ്രതിരോധ മരുന്നുല്പ്പാദിപ്പിക്കാം.
മുറിവുണക്കാന്‍ തേന്‍ ഏറെ വിശിഷ്ടമാണെന്ന് അനേക നൂറ്റാണ്ടു കള്‍ മുമ്പേ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍, തേനില്‍ നിന്ന് അനേകം പ്രതിരോധ മരുന്നുകളുണ്ടാക്കുന്നു.
ചിലയിനം പാമ്പുകള്‍, പാറ്റ, കൃമികള്‍, സ്രാവുകള്‍ തുടങ്ങി ഒട്ടേറെ ജീവികളില്‍ നിന്ന് പ്രതിരോധ മരുന്നുണ്ടാക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: