ഒബിസി മോര്‍ച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു

Sunday 7 August 2016 6:43 am IST

തിരുവനന്തപുരം: ഒബിസി മോര്‍ച്ച സംസ്ഥാന ഭാരവാഹികളെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചു. അജയ് കെ. നെല്ലിക്കോട് (കോഴിക്കോട്), ആര്‍.എസ്. മണിയന്‍ (തിരുവനന്തപുരം) എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. സംസ്ഥാന പ്രസിഡന്റായി പുഞ്ചക്കരി സുരേന്ദ്രനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൈസ് പ്രസിഡന്റുമാരായി ശരണ്യ സുരേഷ് (തിരുവനന്തപുരം), അഡ്വ. അരുണ്‍ പ്രകാശ് (ആലപ്പുഴ), എന്‍. അനില്‍കുമാര്‍ (മലപ്പുറം), പി. പീതാംബരന്‍ (കോഴിക്കോട്), കെ.പി. വല്‍സരാജ് (കാസര്‍ഗോഡ്), മാന്നാര്‍ സുരേഷ് (ആലപ്പുഴ) എന്നിവരെയും സെക്രട്ടറിമാരായി ഷൈജന്‍ (തൃശൂര്‍), സുനില്‍ തീരഭൂമി (എറണാകുളം), ബാബു ഓലയില്‍ (കൊല്ലം), പാലാ നരേന്ദ്രന്‍ (കോട്ടയം), മോഹന്‍ദാസ് (തിരുവനന്തപുരം), ബാബു കരിയാട് (എറണാകുളം) എന്നിവരെയും തെരഞ്ഞെടുത്തു. സുധാകരന്‍ (പാലക്കാട്) ആണ് ട്രഷറര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.