ന്യൂദല്‍ഹി: പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം വരെ ശിക്ഷ നല്‍കാമെന്ന് സുപ്രീംകോടതി. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ആറു മാസം തടവും പിഴയും ശിക്ഷ നല്‍കാനാണ് നിയമം അനുശാസിക്കുന്നത്. പാലില്‍ രാസവസ്തുകള്‍ ചേര്‍ക്കുന്നത് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ്. ഥാക്കൂര്‍, ജസ്റ്റിസുമാരായ ആര്. ഭാനുമതി, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: