റിയോ ഡി ജനീറോ: ഇന്ത്യൻ ടെന്നീസിലെ മെഡൽ പ്രതീക്ഷയായിരുന്ന സാനിയ – പ്രാർഥന സഖ്യം പുറത്ത്. ഇതോടെ പുരുഷ, വനിത വിഭാഗം ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍തന്നെ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി.
മെഡൽ പ്രതീക്ഷകളുമായി ഇറങ്ങിയ സാനിയ മിര്‍സ- പ്രാര്‍ഥന തോംബാര്‍ സഖ്യം ചൈനയുടെ ഷൂവായി- പെങ്ഷുവായി സാങ് സഖ്യത്തോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്കോര്‍: 6-7,7-5, 5-7
നേരത്തെ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്–രോഹൻ ബൊപ്പണ്ണ സഖ്യം പോളിഷ് ജോഡിയായ ലൂക്കാസ് കുബോട്ട-മാര്സിന് മറ്റകോവ്സ്ക്കി സഖ്യത്തോട് നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെട്ട് പുറത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: