മാരക്കാന: ഒളിംപിക്സ് ഹോക്കി മത്സരത്തില്‍ ഇന്ത്യ അയര്‍ലണ്ടിനെ പരാജയപ്പെടുത്തി. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് വിജയം. രൂപീന്ദര്‍പാല്‍ സിങ് രണ്ടും വി ആര് രഘുനാഥ് ഒന്നും ഗോളുകള്‍ നേടി.
മലയാളി താരം പി.ആർ ശ്രീജേഷ് ഇന്ത്യൻ ഗോൾ വല കാത്ത മത്സരത്തിൽ സർദാർ സിംഗിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങിയത്. ജയത്തോടെ മൂന്ന് പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. ജർമനിക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: