അമിത് ഷായുടെ അനന്തിരവൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിലായി

Sunday 7 August 2016 12:43 pm IST

ഇന്‍ഡോര്‍: അമിത് ഷായുടെ അനന്തിരവന്‍ ചമഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിരാജ് ഷാ എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന യഷ് അമീനെയാണ് ഉജ്ജെയ്ന്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഗാന്ധിനഗറിലെത്തി നടത്തിയ തിരച്ചിലിലാണ് താമസസ്ഥലത്ത് നിന്നും ഇയാളെ പിടി കൂടിയത്. ഉജ്ജെയ്ന്‍ സൗത്ത് എംഎല്‍എയുടെ അസോസിയേറ്റാണെന്ന പേരിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്‌ടെന്നും പോലീസ് വ്യക്തമാക്കി. എംഎല്‍യുടെ പേരുപറഞ്ഞ് 65,000 രൂപയുടെ തട്ടിപ്പുനടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മൂന്നു വര്‍ഷത്തിലേറെയായി ഇയാള്‍ കുടുംബവുമായി അകന്നു കഴിയുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. തന്റെ പെണ്‍സുഹൃത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനു ശേഷമാണ് ഇത്തരത്തില്‍ ആള്‍മാറാട്ടം തുടങ്ങിയതെന്ന് പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.