ആലുവ: മഹിള ഐക്യവേദി മൂന്നാം സംസ്ഥാന സമ്മേളന വേദിയായ ആലുവ ടൗൺ ഹാളിൽ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തിരി തെളിഞ്ഞു. മഹിള ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷ ടീച്ചർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്തീയ സഹകാര്യവാഹ് എം രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
വൈകീട്ട് മൂന്ന് മണിക്ക് ആലുവ സർക്കാർ ആശുപത്രി ജങ്ഷനിൽ നിന്നും കേരളീയ വേഷം ധരിച്ച വനിതകൾ ശക്തി പ്രകടനം നടക്കും. തുടർന്ന് 4.30ന് ആലുവ ടൗൺ ഹാളിൽ നടക്കുന്ന പൊതു സമ്മേളനം ശ്രീമതി കവിയൂർ പൊന്നമ്മ ഉദ്ഘാടനം ചെയ്യും. കെപി ശശികല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തും.
ഉദ്ഘാടന സമ്മേളനത്തിൽ മഹിള ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ സ്വാഗതം പറഞ്ഞു. ഹിന്ദു ജാഗരണമഞ്ച് ദക്ഷിണ ക്ഷേത്രീയ സംയോജകൻ ജഗദീഷ് കരന്ദജി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെപി ഹരിദാസ് എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: