വെള്ളക്കെട്ടില്‍ അരൂര്‍-അരൂക്കുറ്റി റോഡ് തകര്‍ന്നു

Sunday 7 August 2016 4:37 pm IST

അരൂര്‍: വെള്ളക്കെട്ട് നിറഞ്ഞ അരൂര്‍-അരൂക്കുറ്റി റോഡിലൂടെയുള്ള യാത്രയില്‍ അപകടങ്ങള്‍ പതിവായി. കനത്ത മഴയില്‍ റോഡ് തകര്‍ന്നു. വെള്ളം കെട്ടിനിന്ന ഭാഗങ്ങളിലെല്ലാം വാഹനങ്ങള്‍ സഞ്ചരിച്ച് അഗാധ ഗര്‍ത്തങ്ങള്‍ രൂപംകൊണ്ടു. അരൂര്‍ പോസ്റ്റ് ഓഫിസിനു സമീപത്താണ് വെള്ളക്കെട്ട് രൂക്ഷമായത്. ഇരുചക്ര വാഹന യാത്രികര്‍ കുഴുകളില്‍ വീണ് അപകടത്തില്‍പെടുന്നത് നിത്യ സംഭവമാണ്. ഒരു മാസത്തിനിടെ അന്‍പതിലധികം ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. അരൂര്‍ ക്ഷേത്ര കവലയില്‍ നിന്ന് അരൂക്കുറ്റി പാലം വരെയുള്ള ഒരു കിലോമീറ്റര്‍ സഞ്ചരിക്കണമെങ്കില്‍ അര മണിക്കൂര്‍ സമയം വേണ്ടിവരുമെന്നാണു യാത്രക്കാര്‍ പറയുന്നത്. അടിയന്തരമായി മെറ്റലിങ് നടത്തി ടാര്‍ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ കുഴികള്‍ നിറഞ്ഞ ഭാഗത്ത് താല്‍കാലിക സംവിധാനം ഒരുക്കി അടിയന്തരമായി കുഴികള്‍ മൂടണമെന്നാണു ആവശ്യം ഉയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.