തുറവൂര്‍: എഴുപുന്ന നവ രശ്മി കലാ-കായിക സംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ നടത്തുന്ന ചമ്മനാട് ജലോത്സവം സപ്തംബര്‍ 11 നു നടക്കും. ഏഴു പേര് തുഴയുന്ന ചെറുവളളങ്ങളാണ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്.
കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി പെരുങ്കോട്ട് ആണ് സ്വാഗതസംഘം ചെയര്മാന്. കെ.പി. സുധാകരനാണ് മുഖ്യ രക്ഷാധികാരി. ജലോത്സവം എ.എം. ആരീഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികള്‍ വ്യക്തമാക്കി.
ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്കു 15,000 രൂപയും ട്രോഫിയും നല്‍കും. രജിസ്ട്രേഷനു 9995899695, 9562484 100 എന്ന നമ്പരുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: