സ്‌കൂളില്‍ ദേശീയഗാനം വിലക്കി; അദ്ധ്യാപകര്‍ കൂട്ടരാജി വെച്ചു

Monday 8 August 2016 12:27 am IST

അലഹബാദ്: സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനം പാടാന്‍ അനുവദിക്കാത്ത സ്‌കൂളില്‍ ഇനിയും തുടരില്ലെന്നത് അവര്‍ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാളും എട്ട് അദ്ധ്യാപകരും പ്രതിഷേധിച്ച് രാജിവെച്ചു. സെയ്താബാദിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് ഇസ്ലാമിക വിശ്വാസത്തിന് എതിരെന്ന കാരണത്താല്‍ മാനേജര്‍ വന്ദേമാതരവും ദേശീയഗാനവും സരസ്വതി വന്ദനവുമെല്ലാം നിരോധിച്ചിരിക്കുന്നത്. മാനേജ്‌മെന്റിനു കീഴില്‍ രണ്ട് സ്‌കൂളുണ്ട്. രണ്ടിടത്തും ഇതെല്ലാം നിഷിദ്ധം. സെയ്ദാബാദിലെ സ്‌കൂളില്‍ 330 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അധ്യാപകര്‍ 20. ത്രിവര്‍ണ പതാകയുയര്‍ത്തുക, തുടര്‍ന്ന് ദേശീയഗാനം ആലപിക്കുക തുടങ്ങിയ പതിവു ചടങ്ങുകളോടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രിന്‍സിപ്പാള്‍ ഋതു ശുക്ല. മാനേജര്‍ വിയോജിച്ചപ്പോള്‍ ഉടമസ്ഥന്‍ സിയ ഉള്‍ ഹഖിനെ സമീപിച്ചു. അനുസരിക്കാന്‍ മടിയുള്ളവര്‍ സ്‌കൂള്‍ വിട്ടുപോകുക എന്നായിരുന്നു മറുപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.