ഭാരതത്തിന്റെ പ്രതീക്ഷ നിലനിര്‍ത്തി വനിതാ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടറില്‍

Saturday 8 April 2017 9:25 pm IST

റിയോ ഡി ജനീറോ: ഭാരതത്തിന്റെ പ്രതീക്ഷ നിലനിര്‍ത്തി വനിതാ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടറില്‍. റീക്കര്‍വ് വിഭാഗത്തിലാണ് ഭാരതത്തിന്റെ നേട്ടം. പ്രീക്വാര്‍ട്ടറില്‍ ലക്ഷ്മി റാണി മാജി, ബൊംബെയ്ല ദേവി ലൈയ്ഷ്റാം, ദീപികാ കുമാരി എന്നിവരടങ്ങിയ സംഘം മൂന്നിനെതിരെ അഞ്ചു സെറ്റുകളിലാണ് കൊളംബിയയെ തകര്‍ത്തത്. ഉദ്വേഗജനകമായ പോരാട്ടത്തിനൊടുവിലായിരുന്നു ഭാരതത്തിന്റെ ജയം. ആദ്യ സെറ്റ് 52-51ന് ഭാരതം നേടിയപ്പോള്‍ 50-49ന് കൊളംബിയ രണ്ടാം സെറ്റ് കരസ്ഥമാക്കി. ഇരുടീമും ഒരേ പോയന്റ് നേടിയതോടെ മൂന്നാം സെറ്റ് ടൈ ആയി. നിര്‍ണായക നാലാം സെറ്റ് ഭാരതം 52-44ന് കരസ്ഥമാക്കി. ക്വാര്‍ട്ടറില്‍ റഷ്യയാണ് ഭാരതത്തിന്റെ എതിരാളികള്‍. ഷൂട്ടിങിലെയും ടെന്നീസിലെയും നിരാശയില്‍ നിന്ന് ഭാരതത്തിന് പുതിയ പ്രതീക്ഷയാകുകയാണ് വനിതാ അമ്പെയ്ത്ത് ടീം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.