കാണക്കാരിയില്‍ കെഎസ്ആര്‍ടിസി ബസും കാറുംകൂട്ടിയിടിച്ചു

Sunday 7 August 2016 9:22 pm IST

കുറവിലങ്ങാട്: കാണക്കാരിയില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറിബസും കാറുംകൂട്ടിയിടിച്ചു. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. കാണക്കാരി പനാമക്കവലയ്ക്കസമീപം ഞായറാഴ്ച രാവിലെ 9 നായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്നും കോട്ടയത്തേക്ക് വിവാഹച്ചടങ്ങില്‍സംബന്ധിക്കുന്നതിന് പോവുകയായിരുന്ന സംഘംസഞ്ചരിച്ചിരുന്ന കാറും കോട്ടയത്തുനിന്നും വൈയ്ക്കത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുംതമ്മിലാണ് കൂട്ടിയിടിച്ചത്. കാര്‍യാത്രക്കാരായ ആലപ്പുഴ മുക്കോലയ്ക്കല്‍ കണ്ണന്താറ്റചിറയില്‍ മുഹമ്മദ്ഷാന്‍(ഷൈന്‍ 25),ആലപ്പുഴ കുതിരപ്പന്തി കഞ്ഞിട്ടവിളിയില്‍ അര്‍ജ്ജുനന്‍(വിഷ്ണു 21), ഇടക്കൊച്ചി പണ്ടാരപ്പറമ്പില്‍ അര്‍ജ്ജുനന്‍(24) എന്നിവരെ കോട്ടയം മെഡിക്കല്‍കോളേജിലും പരിക്കേറ്റ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരായ അഞ്ചുപേരെ തെള്ളകത്തുള്ള സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ ഹൈവേപൊലീസും നാട്ടുകാരും ചേര്‍ന്നാണ്പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത് അപകടവിവിരമറിഞ്ഞ് കുറവിലങ്ങാട് പൊലീസും സ്ഥലത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.