കഞ്ചാവുമായി കൊയമ്പത്തൂര്‍ സ്വദേശി പിടിയില്‍

Sunday 7 August 2016 10:01 pm IST

കമ്പംമെട്ട്: അവധി ദിവസം മുതലാക്കിയുള്ള കഞ്ചാവ് കടത്തിനിടെ ഒരാള്‍ പോലീസ് പിടിയിലായി. കൊയമ്പത്തൂര്‍ സ്വദേശി രവി(38) യാണ് ഇന്നലെ വൈകിട്ട് 6 മണിക്ക് കമ്പംമെട്ട് പോലീസിന്റെ വലയിലായത്. ഇയാളില്‍ നിന്നും 400 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എസ്‌ഐ പി ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘം പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പ്രതിയെ പിടികൂടുന്നത്. കെഎസ്ആര്‍ടിസി ബസില്‍ എറണാകുളത്തിന് പോകുകയായിരുന്നു ഇയാള്‍. സംശയം തോന്നിയ പ്രതിയുടെ ബാഗ് പരിശോധിക്കുകുയും കൂടില്‍ സുരക്ഷിതമായി പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ആലുവയിലെ വില്‍പ്പനക്കാരന് വേണ്ടിയാണ് കഞ്ചാവ് കടത്തുന്നതെന്നാണ് വിവരം. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികായാണ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം ഇവിടെ നിന്നും കഞ്ചാവുമായി ലക്ഷങ്ങള്‍ വിലയുള്ള ബൈക്കിലെത്തിയ സംഘം പിടിയിലായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.