ദളിത് യുവതിയുടെ മരണം : പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം - ബിജെപി

Monday 8 August 2016 4:51 pm IST

കാട്ടുങ്ങച്ചിറയില്‍ ആത്മഹത്യ ചെയ്ത ദളിത് യുവതിയുടെ വീട് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് സന്ദര്‍ശിച്ച് വീട്ടുകാരുമായി സംസാരിക്കുന്നു

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറയില്‍ ദളിത് യുവതിയുടെ ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ കര്‍ശനനടപടികളെടുക്കണമെന്നും കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ബി ജെ പി ജില്ല പ്രസിഡണ്ട് എ. നാഗേഷ് ആവശ്യപ്പെട്ടു. യുവതിയുടെ വീട്ടിലെത്തി ബന്ധുക്കളെ സമാശ്വസിപ്പിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതങ്ങളില്‍ സ്വാധീനമുള്ളതുകൊണ്ടാണ് കുറ്റവാളികള്‍ക്കെതിരെ പോലീസ് മൃദു സമീപനമെടുക്കുന്നത്.
പോലീസ് കേസില്‍ അനാസ്ഥ തുടരുകയാണെങ്കില്‍ ബി ജെ പി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാഗേഷ് പറഞ്ഞു. ദളിത് യുവതിയുടെ കുടുംബത്തെ വര്‍ഷങ്ങളോളമായി ജാതി പേരുവിളിച്ചും, അപവാദങ്ങള്‍ പറഞ്ഞുപരത്തി മാനസികമായും ശാരീരികമായും നടത്തിയ പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ നേതാക്കളോട് പറഞ്ഞു.
ജില്ല പ്രസിഡണ്ടിനൊപ്പം പട്ടികജാതി മോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡണ്ടും ബി ജെ പി സംസ്ഥാന സമിതി അംഗവുമായ ഷാജുമോന്‍ വട്ടേക്കാട്, ബി ജെ പി ജില്ല വൈസ് പ്രസിഡണ്ട് ഇ.മുരളീധരന്‍, ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എസ്സ് സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന്‍ പാറയില്‍, കെ.സി.വേണുമാസ്റ്റര്‍, നിയോജകമണ്ഡലം ഭാരവാഹികളായ മനോജ് കല്ലിക്കാട്ട്, സുരേഷ്‌കുഞ്ഞന്‍, സുനിലന്‍ പീണിക്കല്‍, സുനില്‍ ഇ.ടി, ഗിരീഷ് പുല്ലത്തറ, യുവമോര്‍ച്ച ജില്ല സെക്രട്ടറി കെ.പി വിഷ്ണു, മണ്ഡലം പ്രസിഡണ്ട് അഖിലാഷ് വിശ്വനാഥന്‍, ബി ജെ പി നേതാക്കളായ രാജേഷ് കടുങ്ങാടന്‍, സൂരജ് കടുങ്ങാടന്‍, വി.സി.രമേഷ്, സൂരജ് നമ്പ്യാങ്കാവ്, കെ.കെ.ലെനിന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.