കൂറ്റനാട്: നിറഞ്ഞുകത്തിയ നിലവിളക്കിന് മുന്നില്‍ കോമംഗലം മങ്ങാട്ട് വീട് ആചാര്യ വന്ദനത്തിന്റെ വേദിയായി. ആറു പതിറ്റാണ്ടിലേറെയായുള്ള കലാസപര്യക്കുശേഷവും പൊതുരംഗത്ത് നിറഞ്ഞു നില്ക്കുന്ന കഥകളി ആചാര്യന് കലാമണ്ഡലം ഗോപിനായര്ക്ക് അര്‍ഹമായ ആദരമാണ് ശിഷ്യരും, ആസ്വാദകരും സുഹൃത്തുക്കളും ചേര്‍ന്ന് നല്‍കിയത്.
സമൂഹത്തിലെ നാനാതുറകളില്‍ പെട്ടവരും ഗോപിനായരുടെ നവതി ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി.കെ. വാര്യര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പത്മശ്രീ കലാമണ്ഡലം ഗോപിയാശാന് അധ്യക്ഷത വഹിച്ചു. ചലചിത്രതാരം വി.കെ. ശ്രീരാമന്, ഞായത്ത് ബാലന് മാസ്റ്റര്‍, ഡോ.സുന്ദരേശന്, പി.എം. വാരിയര്‍, പി. രാഘവവാരിയര്‍, ടി.എസ്. മാധവന്‍കുട്ടി, എം.ആര്.വാരിയര്‍, കെ.മുരളി, കോട്ടക്കല്‍ ചന്ദ്രശേഖര വാരിയര്‍, ഉണ്ണി മങ്ങാട്ട് എന്നിവര്‍ സംസാരിച്ചു. ഗോപിനായരുടെ ആത്മകഥയുടെ പ്രകാശനം ഡോ.ബാലചന്ദ്രവാര്യര്‍ നിര്‍വ്വഹിച്ചു.
സുഹൃദ് സമ്മേളനം ഡോ.കെ.ജി.പൗലോസ്ഉദ്ഘാടനം ചെയ്തു. വി.ടി. ബല്‍റാം എംഎല്‍എ അധ്യക്ഷത വഹിച്ചു. വൈദ്യന് ഗംഗാധരന് നായര്‍, വൈദ്യന് വൈദ്യമഠം ഋഷികുമാരന്‍ നമ്പൂതിരി, ബിജെപി ദേശീയസമിതി അംഗം വി. രാമന്‍കുട്ടി, മേളപ്രമാണി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സി.വി. ബാലചന്ദ്രന്, വി.കെ. ചന്ദ്രന്, കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരിപ്പാട്, വൈദ്യന് എം.പ്രസാദ്, പ്രൊഫ.വിജയകുമാര്‍, യു.പി.ശ്രീധരന് നായര്‍, ഡോ.വി.സേതുമാധവന്, എസ്.നാരായണന് നമ്പൂതിരി, എം.ശിവശങ്കരന്, ടി.എം.നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: