ജനാധിപത്യ വിശ്വാസികള്‍ കരുതിയിരിക്കണം ജെ. നന്ദകുമാര്‍

Monday 8 August 2016 12:17 am IST

ന്യൂദല്‍ഹി:കുറേ നാളായി പഞ്ചാബില്‍ നിലനില്‍ക്കുന്ന സാമൂഹ്യ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢപദ്ധതിയാണ് ഈ ആക്രമണങ്ങള്‍. ഇതില്‍ പ്രകോപിതരാകാതെ ജനാധിപത്യ മാര്‍ഗ്ഗത്തില്‍ ഈ ശക്തികളെ പരാജയപ്പെടുത്തുകയാണ് വേണ്ടത്. ഇപ്പോള്‍ സംഭവിച്ചത് ഒറ്റപ്പെട്ട ആക്രമണമല്ല. പഞ്ചാബില്‍ കേശധാരി ഹിന്ദുക്കളെയും ഇതരരേയും തമ്മില്‍ അകറ്റാനും വിരുദ്ധരാക്കാനുമുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുണ്ട്. ചില രാഷ്ട്രീയ ശക്തികളും അവര്‍ക്ക് കൂട്ടുണ്ട്. മുമ്പ് മോഗയില്‍ ആര്‍എസ്എസ് ശാഖ ആക്രമിച്ച് സംഘ സ്വയംസേവകരെ വധിച്ചും ഇക്കഴിഞ്ഞ ജനുവരി 18-ന് ശാഖയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ചതും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്കു പിന്നില്‍ അത്തരം ഗൂഢപദ്ധതികളുണ്ട്. ഇപ്പോള്‍ വീണ്ടും രൂക്ഷമാക്കാന്‍ ശ്രമിക്കുന്ന ഈ ആക്രമണ പദ്ധതികള്‍ക്കു പിന്നില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. നിലനില്‍പ്പ് അപകടത്തിലായിക്കഴിഞ്ഞുവെന്ന് ബോധ്യപ്പെട്ടവരുടെ നിരാശ ഇതിനു പിന്നില്‍ ഉണ്ടാകാം. അത്തരക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് ഈ ആക്രമണത്തിനു പിന്നിലും ഉണ്ടാകും. ഈ സംഭവങ്ങളെ സമൂഹം ഒന്നടങ്കം ജനാധിപത്യ മാര്‍ഗ്ഗത്തില്‍ ചെറുത്തു തോല്‍പ്പിക്കണം. അതാണ് ഇതിനു ശരിയായ മറുപടി. ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ വിജയിക്കരുത്. എന്നാല്‍ പ്രകോപിതരാകാതെ ജനാധിപത്യ മാര്‍ഗ്ഗം അവലംബിക്കുകയാണ് ഇപ്പോള്‍ വേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.