കണ്ണൂര്‍: ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന കണ്വെന്ഷന് 14 ന് തൃശൂരില്‍ നടക്കും. സമ്മേളനം ആദിവാസി ഗോത്രമഹാസഭ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ സഭയുടെ ചെയര്‍പേഴ്സനുമായ സി.കെ.ജാനു ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആക്ടിങ്ങ് ചെയര്മാന് ഇ.പി.കുമാര്‍ദാസ് അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി തെക്കന്‍ സുവില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
കേരളത്തിലെ എല്ലാ പട്ടികജാതി-വര്‍ഗ്ഗ സമുദായങ്ങളെയും പട്ടികവിഭാഗ സംഘടനകളെയും രാഷ്ട്രീയമായി ഏകോപിപ്പിച്ച് നേതൃത്വം കൊടുക്കുകയെന്നതാണ് ജനാധിപത്യ രാഷ്ട്രീയ സഭയുടെ രാഷ്ട്രീയ ദൗത്യം. സംസ്ഥാനതലത്തിലെ പട്ടികജാതി-വര്‍ഗ്ഗ സംഘടനകളും പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ പാര്‍ട്ടി നയപരിപാടികളും ഭാവി പ്രവര്‍ത്തനങ്ങളും ജില്ലാ-സംസ്ഥാന സമ്മേളനങ്ങളും ചര്‍ച്ച ചെയ്യും. ദേശീയ തലത്തില്‍ പട്ടികജാതി-ആദിവാസി വിഭാഗങ്ങളുടെ വിപുലമായ കൂട്ടായ്മക്ക് പാര്‍ട്ടി തുടക്കം കുറിച്ചിട്ടുണ്ട്. തൃശൂര്‍ കണ്വെന്ഷന് ശേഷം ഈ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകും.
മതം, ജാതി ആധിപത്യ ഭരണത്തില്‍ സാമൂഹ്യനീതിയും സാമൂഹ്യജനാധിപത്യവും സാമൂഹ്യസമത്വവും നിഷേധിക്കപ്പെടുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ മറ്റു ദരിദ്രജനവിഭാഗങ്ങളും അസംഘടിത മേഖലയിലെ തൊഴിലാളികളും രാഷ്ട്രീയമായി ഒന്നിക്കുന്നതിന്റെ തുടക്കമാണ് ജനാധിപത്യ രാഷ്ട്രീയ സഭയുടെ രൂപീകരകണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: