കണ്ണൂര്‍: കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പൗരാവകാശ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, പീഡനങ്ങള്‍ എന്നിവ പഠിച്ച് മുഖ്യമന്ത്രിക്ക് കൈമാറുന്നതിനായി സംസ്ഥാനതലത്തില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി പ്രൊഫ.എം.കെ.പ്രസാദ്, പ്രൊഫ.സീതാരാമന്, പ്രൊഫ.ശോബിന്ദ്രന്, ടി.വി.രാജന്, രഞ്ജിത്ത് സര്‍ക്കാര്‍, ഭാസ്കരന് വെള്ളൂര്‍ എന്നിവരടങ്ങുന്ന സ്വതന്ത്ര കമ്മീഷന് 10 ന് കണ്ണൂര്‍ യോഗശാല ഹാളില്‍ സിറ്റിങ്ങ് നടത്തും. രാവിലെ 10 മണിക്ക് നടക്കുന്ന സിറ്റിംഗില്‍ ക്വാറി, കുന്ന്, കണ്ടല്‍ക്കാട്, പുഴ തുടങ്ങിയ ഒറ്റയായും കൂട്ടായും നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെ പരാതി നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: