മട്ടന്നൂര്‍: ഇരുവൃക്കകളും തകരാറിലായി ചികിത്സ നടത്തിവരുന്ന കീഴല്ലൂര്‍ കുറ്റിക്കരയിലെ വിനേദ് മന്ദിരത്തില്‍ സി.എം.വിനോദ് കുമാറിനെ സഹായിക്കുന്നതിന് മൂന്നു ബസുകള്‍ കാരുണ്യവഴിയില്‍ സര്‍വീസ് നടത്തി സമാഹരിച്ച ധനസഹായം വിനോദ്കുമാര്‍ ചികിത്സാ സഹായ കമ്മറ്റി ഭാരവാഹികള്‍ക്ക് ബസ് ഉടമ കൈമാറി. കീഴല്ലൂര്‍ ചാലിലെ സി.പി. അനീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള രണ്ട് തമ്പുരു ബസുകളും നന്ദനം ബസുമാണ് കഴിഞ്ഞ വ്യാഴാഴ്ച വിനോദ്കുമാറിനെ സഹായിക്കുന്നതിന് സര്‍വീസ് നടത്തിയത്. ഇതിലൂടെ 68 750 രൂപയാണ് ശേഖരിക്കാനായത്.
ചാലില്‍ നടന്ന ചടങ്ങില്‍ തുക ബസുടമ സി.പി.അനീഷ് കുമാറില്‍ നിന്ന് ചികിത്സാ സഹായ കമ്മറ്റിക്ക് വേണ്ടി ഇരിട്ട് ബ്ലോക് പഞ്ചായത്തംഗം സി.കെ.രാഘവന് ഏറ്റുവാങ്ങി. കീഴല്ലൂര്‍ പഞ്ചായത്തംഗം കെ.രാഗേഷ് അധ്യക്ഷത വഹിച്ചു. കെ.കെ.ഗിരീഷ്, കെ.സനീഷ് എന്നിവര്‍ സംസാരിച്ചു. ഷനോജ് സ്വാഗതവും എം.വി.പ്രശാന്തന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: