കണ്ണൂര്‍: കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും കേരളത്തിന്റെ സമഗ്രവികസനത്തിന് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയുടെ പ്രാധാന്യം ഏറിവന്നിരിക്കുകയാണെന്നും ബിജെപി സംസ്ഥാനസമിതിയംഗം കെ.രഞ്ചിത്ത് പ്രസ്താവിച്ചു. ബിജെപി അഴീക്കോട് നിയോജക മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മുന്നണിയില്‍ നിന്നും കേരള കോണ്‍ഗ്രസ് മാണി വിഭാഗം വിട്ടുനില്‍ക്കാന്‍ തീരുമാനമെടുത്തതോടെ ആ മുന്നണി പിരിച്ചുവിടേണ്ടുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ്. സിപിഎം കേരളത്തില്‍ നടത്തിവരുന്ന അക്രമങ്ങള്‍ പ്രബുദ്ധ കേരളത്തിന് തീരാക്കളങ്കമാണ്. ജനാധിപത്യ മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പാര്‍ലമെന്റിലടക്കം ശക്തമായി വാദിക്കുന്ന കേരളത്തിലെ ഇടത് എംപിമാര്‍ തങ്ങളുടെ സ്വാധീനകേന്ദ്രങ്ങളില്‍ ഇതൊന്നും അനുവദിക്കാത്തത് പ്രാകൃതമാണ്. സിപിഎം അക്രമങ്ങള്‍ ഒരുഭാഗത്ത് കൂടുമ്പോള്‍ ഒരു ഭാഗത്തുനിന്നും യുവാക്കള്‍ ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേക്കേറുന്നത് ആശങ്കാജനകമാണെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി. ചടങ്ങില്‍ കെ.എന്‍.വിനോദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം.കെ.വിനോദ്, കെ.വിനീഷ് ബാബു, പി.സുധീര്‍ ബാബു എന്നിവര്‍ സംസാരിച്ചു. കെ.എന്‍.മുകുന്ദന് സ്വാഗതവും ഒ.കെ.സന്തോഷ് നന്ദിയും പറഞ്ഞു.
പുതിയ മണ്ഡലം ഭാരവാഹികളായി കെ.എന്‍.വിനോദ് മാസ്റ്റര്‍-പ്രസിഡണ്ട്, കെ.പി.സുജിത്ത്, പള്ളിപ്രം പ്രകാശന്, എന്‍.സരസ്വതി, എന്‍.വി.ഹരിപ്രിയ-വൈസ് പ്രസിഡണ്ടുമാര്‍, ഒ.കെ.സന്തോഷ്, കെ.എന്‍.മുകുന്ദന്-ജനറല്‍ സെക്രട്ടറിമാര്‍, ബിജു തുത്തി, പി.ടി.രത്നാകരന്, മനോജ് കാട്ടാമ്പള്ളി, ഗീത പാപ്പിനിശ്ശേരി, ഗിരിജ പാപ്പിനിശ്ശേരി-സെക്രട്ടറിമാര്‍, എന്‍.വി.ഉണ്ണികൃഷ്ണന് ട്രഷറര്‍ എന്നിവരെയും വിവിധ മോര്‍ച്ച പ്രസിഡണ്ടുമാരായി എം.അര്ജ്ജുന്-യുവമോര്‍ച്ച, ശാന്തകുമാരി പാപ്പിനിശ്ശേരി-മഹിളാമോര്‍ച്ച, ലോകേഷ് അഴീക്കോട്-കര്‍ഷകമോര്‍ച്ച, രഹനേഷ് കെ പുല്ലൂപ്പി-എസ്സി, എസ്ടി മോര്‍ച്ച, കെ.വി.രമേശന്-ഒബിസി മോര്‍ച്ച എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: