ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ സി പി എം അനധികൃത സര്‍വേ നടത്തുന്നതായി ആരോപണം

Monday 8 August 2016 12:15 am IST

ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അനധികൃതമായി സര്‍വേ നടത്തുന്നതായി പട്ടികജാതി പട്ടികവര്‍ഗ്ഗമോര്‍ച്ച ജില്ലാ ജനറല്‍ സിക്രട്ടറി ഗിരീഷ് ചപ്പിലി ആരോപിച്ചു. ഉത്തരവാദപ്പെട്ട ഗവര്‍മ്മെണ്ട് സംവിധാനങ്ങളായ ടിആര്‍ഡിഎമ്മും അതിനു കീഴിലെ സൈറ്റ് മാനേജര്‍മാരും പ്രമോട്ടര്‍മാരും മറ്റും ഉണ്ടെന്നിരിക്കെ ഇവരെ അറിയിക്കാതെ ആദിവാസികളുടെ വീടുകള്‍ കയറിയിറങ്ങി നടത്തുന്ന സിപിഎം സര്‍വേ എന്തിനാണെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. അധികൃതരും അന്വേഷിച്ചു ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഗിരീഷ് ചപ്പിലി ആവശ്യപ്പെട്ടു. സഹോദയ നീന്തലില്‍ അഞ്ചാം തവണയും സിദ്ര ചാമ്പ്യന്‍ കണ്ണൂര്‍: സി.ബി.എസ്.ഇ സ്‌കൂളുകളുടെ കൂട്ടായ്മയായ സഹോദയാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സിദ്ര സുനില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജില്ലാ ചാമ്പ്യനായി. ചാല ചിന്മയ വിദ്യാലയത്തില്‍ ശനിയാഴ്ച നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 50 മീറ്റര്‍ ബാക്‌സ്‌ട്രോക്, പെണ്‍കുട്ടികളുടെ 100 മീറ്റര്‍ റിലേയില്‍ വെങ്കലം എന്നീ നേട്ടങ്ങളോടെയാണ് സിദ്ര ജയം തുടര്‍ന്നത്. ഭാരതീയ വിദ്യാഭ്യവനിലെ പ്‌ളസ് വണ്‍ വിദ്യാര്‍ഥിയാണ് സിദ്ര. കണ്ണോത്തും ചാല്‍ മെന്‍ഹര്‍ എന്‍ക്‌ളേവില്‍ കസില്‍ഡയില്‍ മുഹമ്മദ് സുനിലിന്റെയും ഷന്‍സയുടെയും മകളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.