ഹെല്‍മറ്റ് കേസ്: പോലീസുകാരനെ സംരക്ഷിക്കാന്‍ നീക്കം

Monday 8 August 2016 12:23 am IST

കൊല്ലം: വാഹനപരിശോധനയ്ക്കിടെ പോലീസുകാരന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ സന്തോഷിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. കൊല്ലത്തെ സ്വകാര്യആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സന്തോഷ.് അതേസമയം സന്തോഷിനെ മര്‍ദ്ദിച്ച പോലീസുകാരനെ സംരക്ഷിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നീക്കം നടത്തുന്നതായുള്ള ആരോപണം ശക്തമാണ്. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും സന്തോഷിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറായിട്ടില്ല. സന്തോഷിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത് മൂലം മൊഴിയെടുക്കുവാന്‍ സാധിക്കുന്നില്ലെന്ന് പോലീസ് പറയുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ചുള്ള വകുപ്പ്തല അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.